ന്യൂഡൽഹി: തന്നോട് ചെയ്തതത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആർ ബി ശ്രീകുമാർ ചെയ്തതതെന്ന് നമ്പി നാരായണൻ. ആർ ബി ശ്രികുമാറിൻറെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒ ചാരക്കേസിലും ആർ.ബി ശ്രീകുമാർ ചെയ്തത് ഇതുതന്നെയാണ്. കെട്ടുകഥകൾ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നും. മുമ്പും ഇത് തന്നെയായിരുന്നു അയാൾ ചെയ്തിരുന്നതെന്നും നമ്പി ആരോപിക്കുന്നു.
എല്ലാത്തിനുമൊരു പരിധിയുണ്ട് അറസ്റ്റിൽ സന്തോഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും നാരായണൻ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ആർബി ശ്രീകുമാർ എന്ന് നേരത്തെയും നമ്പി നാരായണൻ പറഞ്ഞിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മലയാളിയും ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് എന്നിവരെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.2002-ലെ കലാപത്തിൽ അന്നത്തെ മോദി സർക്കാരിനെതിരെ നടത്തി. പരാമർശങ്ങളും മൊഴികളും വിവാദം സൃഷ്ടിച്ചിരുന്നു.
വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ആർബി ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നനാവതി കമ്മീഷന് മുൻപാകെ നൽകിയ സത്യവാങ്ങ്മൂലത്തിലെ ചില പ്രശ്നങ്ങളും അറസ്റ്റിൽ പരിഗണിച്ചെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...