New Delhi: റോഡ് സുരക്ഷാ നിയമങ്ങളില്‍ നല്‍കുന്ന വിട്ടുവീഴ്ചകള്‍ റോഡ് അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് തടസമാകുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ആക്രമണങ്ങളിലും കലാപങ്ങളിലും മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന സർക്കാരിന്‍റെയും മറ്റ് ആളുകളുടെയും ഭാഗത്തുനിന്നുള്ള നിരവധി പോരായ്മകൾ റോഡ് അപകടങ്ങൾ 50% കുറയ്ക്കുക എന്ന ലക്ഷ്യത്തിന് വിലങ്ങുതടിയാവുന്നതായി ചൂണ്ടിക്കാട്ടി.
Also Read: Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!!
"2024-ന് മുമ്പ് NDA സര്‍ക്കാര്‍ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് ചില പോരായ്മകൾ ഉള്ളതിനാൽ കഴിഞ്ഞില്ല", നിതിന്‍ ഗഡ്കരി ഒരു പൊതു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.
റോഡ് എഞ്ചിനീയറിംഗ് കൂടുതല്‍ മെച്ചപ്പെടേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന ആളുകൾ അവരുടെ ജോലി ശരിയായി ചെയ്യുന്നില്ല. ചെലവ് ലാഭിക്കണം എന്നതാണ് അവരുടെ ചിന്താഗതി, അതിനാല്‍, നിര്‍മ്മാണ ചിലവ് കുറയ്ക്കാന്‍ DPR തയ്യാറാക്കുമ്പോൾ റോഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി അവർ വിട്ടുവീഴ്ച ചെയ്യുന്നു, റോഡ് പദ്ധതിയിൽ ആവശ്യമായ പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവ നിർമ്മിക്കാൻ മനഃപൂർവം പരിഗണന നൽകുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഞങ്ങൾ ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞു. നല്ല റോഡ് സൈനേജുകൾ (മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍) പോലും അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ലെയ്ൻ അച്ചടക്കം പാലിക്കുക എന്നത് രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ സഹായമാണ്, റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് ഏറെ സഹായിയ്ക്കും, അദ്ദേഹം പറഞ്ഞു.
കൂടാതെ, മികച്ച റോഡുകള്‍ക്കും റോഡ് സുരക്ഷയ്ക്കും ആവശ്യമായ 5 Es അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത്, Engineering (road), Emergency (action in case of an accident), Engineering (automobile), Education (about road safety) and Enforcement (rules) എന്നിവയാണ് അവ.
റോഡ് സുരക്ഷയ്ക്ക് ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ഒന്നിപ്പറഞ്ഞ അദ്ദേഹം റോഡ് എഞ്ചിനീയറിംഗ് മേഖല അതായത്, നമ്മുടെ രാജ്യത്ത് സിവിൽ എഞ്ചിനീയറിംഗ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി ഇതേ വകുപ്പില്‍ ജോലി ചെയ്യുന്ന തനിക്ക് റോഡപകടങ്ങൾ കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി മനസ്സിലാകുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം കുറഞ്ഞത് അഞ്ച് ലക്ഷം റോഡപകടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നുണ്ട്. അതില്‍ രണ്ട് ലക്ഷം മരണങ്ങളും ഉൾപ്പെടുന്നു. ഈ അപകടങ്ങളിൽ മൂന്ന് ലക്ഷം പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭാവിച്ചിട്ടുണ്ടാകാം. ഇത്തരം റോഡപകടങ്ങളിൽ ജിഡിപിയുടെ മൂന്ന് ശതമാനം നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തില്‍ വകുപ്പ് വളരെ ഉജ്വലമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. രാജ്യത്ത് റെക്കോര്ഡ് വേഗതയിലാണ് റോഡ്, ഹൈവേ നിര്‍മ്മാണം പുരോഗമിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...