Last Flight From Afghanistan: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അവസാന വിമാനം പുറപ്പെട്ടു

പുതിയ വിവരങ്ങൾ അനുസരിച്ച്, കാബൂൾ എയർപോർട്ടിൽ  എയർ ഇന്ത്യയുടെ അവസാന ഫ്ലൈറ്റിന്റെ സെക്യൂരിറ്റി ബോർഡിംഗ് പ്രക്രിയകൾ നടക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 08:13 PM IST
  • ഇതുവരെ അഫ്ഘാൻ സർക്കാർ കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായി എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല
  • കാബൂൾ അഫ്ഘാൻ സൈന്യത്തിന്റെ കീഴിൽ തന്നെയാണെന്നാണ് അഫ്ഘാൻ പ്രസിഡന്റ് ട്വിറ്ററിൽ കൂടെ അറിയിക്കുന്നത്.
  • അമേരിക്കയും കൂടാതെ ബ്രിട്ടണും തങ്ങളുടെ നയന്ത്ര ഉദ്യോഗസ്ഥരെ മാറ്റാൻ ധ്രുതഗതിയിലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Last Flight From Afghanistan: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അവസാന വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം പൂർത്തിയായതിനാൽ നയതന്ത്ര പ്രതിനിധികളെ രാജ്യത്ത് നിന്നും മാറ്റിത്തുടങ്ങി. കാബൂൾ താലിബാൻ സൈന്യത്താൽ ചുറ്റപ്പെട്ടതിനാൽ, 129 യാത്രക്കാരുമായി കാബൂളിൽ നിന്നുള്ള അവസാന എയർ ഇന്ത്യ വിമാനം AI-244 ഇന്ന് രാത്രി ന്യൂഡൽഹിയിലെത്തും. 

പുതിയ വിവരങ്ങൾ അനുസരിച്ച്, കാബൂൾ എയർപോർട്ടിൽ  എയർ ഇന്ത്യയുടെ അവസാന ഫ്ലൈറ്റിന്റെ സെക്യൂരിറ്റി ബോർഡിംഗ് പ്രക്രിയകൾ നടക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ  പദ്ധതിക്ക് മുന്നോടിയായാണ് വിമാനം വരുന്നത്. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളും ഇവിടെ നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു.

ALSO READ : Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു

എയർ ഇന്ത്യ സാധാരണയായി ആഴ്ചയിൽ മൂന്ന് തവണയാണ് കാബൂളിലേക്ക് വിമാന സർവീസ് നടത്തുന്നത്. താലിബാൻ പോരാളികൾ രാജ്യത്തിന്മേൽ പിടിമുറുക്കുമ്പോൾ വിമാന സർവീസുകൾ നിലവിൽ വെല്ലുവിളിയിലാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും അഫ് ഗാനിലേക്കുള്ള ഫ്ലൈറ്റ് ,സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്.

എന്നാൽ ഇതുവരെ അഫ്ഘാൻ സർക്കാർ കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായി എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇപ്പോഴും കാബൂൾ അഫ്ഘാൻ സൈന്യത്തിന്റെ കീഴിൽ തന്നെയാണെന്നാണ് അഫ്ഘാൻ പ്രസിഡന്റ് ട്വിറ്ററിൽ കൂടെ അറിയിക്കുന്നത്.

ALSO READ ; Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി

താലിബൻ ജലാലബാദ് പിടിച്ചടക്കിയപ്പോൾ തന്നെ അമേരിക്ക തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ സുരക്ഷിത ഇടത്തേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചിരുന്നു. അമേരിക്കയും കൂടാതെ ബ്രിട്ടണും തങ്ങളുടെ നയന്ത്ര ഉദ്യോഗസ്ഥരെ മാറ്റാൻ ധ്രുതഗതിയിലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News