Rashtrapatni Controversy: സോണിയാ ഗാന്ധി മാപ്പ് പറയണം, ഉറച്ചനിലപാടില്‍ BJP

പുലിവാല്‍ പിടിച്ചു കോണ്‍ഗ്രസ്‌ നേതാവ്  അധീർ രഞ്ജൻ ചൗധരി.  മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വായില്‍ നിന്ന് വീണ ഒരു വാക്ക് ഇപ്പോള്‍  രാജ്യത്തെ പിടിച്ചുലച്ചിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 09:13 AM IST
  • അധീർ രഞ്ജൻ ചൗധരിയുടെ മാപ്പുകൊണ്ടോന്നും വിഷയം വിടാന്‍ BJP തയ്യാറല്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണം എന്നാണ് BJP യുടെ ആവശ്യം.
Rashtrapatni Controversy: സോണിയാ ഗാന്ധി മാപ്പ് പറയണം, ഉറച്ചനിലപാടില്‍ BJP

New Delhi: പുലിവാല്‍ പിടിച്ചു കോണ്‍ഗ്രസ്‌ നേതാവ്  അധീർ രഞ്ജൻ ചൗധരി.  മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ വായില്‍ നിന്ന് വീണ ഒരു വാക്ക് ഇപ്പോള്‍  രാജ്യത്തെ പിടിച്ചുലച്ചിരിയ്ക്കുകയാണ്.

രണ്ടു ദിവസം മുന്‍പ് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ  രാഷ്ട്രപതിയുടെ സ്ഥാനത്ത് "രാഷ്ട്രപത്നി" എന്ന വാക്ക്  അദ്ദേഹം ഉപയോഗിച്ചിരുന്നു. തന്‍റെ തെറ്റ് മനസിലാക്കിയ അദ്ദേഹം മാപ്പ് ചോദിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ വലിയ് കോലാഹലത്തിന് വഴി തെളിച്ചിരുന്നു.  വിഷയം  സഭയില്‍  ഉന്നയിച്ച സ്മൃതി ഇറാനി കോണ്‍ഗ്രസ് പാര്‍ട്ടിയേയും സോണിയ ഗാന്ധിയേയും കടന്നാക്രമിച്ചു.  

Also Read:  Rashtrapatni Row : രാഷ്ട്രപതിയെ 'രാഷ്ട്രപത്നി' എന്ന് വിളിച്ച് കോൺഗ്രസ് എംപി; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

എന്നാല്‍, അധീർ രഞ്ജൻ ചൗധരിയുടെ മാപ്പുകൊണ്ടോന്നും വിഷയം വിടാന്‍ BJP തയ്യാറല്ല.  കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണം എന്നാണ് BJP യുടെ ആവശ്യം.  

Also Read:  Rashtrapatni Row: അധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ഹാജരാകാൻ നോട്ടീസ്

അതേസമയം, ഈ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരിയ്ക്കുകയാണ്.    
കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരാകാനും  സംഭവം രേഖാമൂലം വിശദീകരിക്കാനും കമ്മീഷൻ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതോടൊപ്പം ആക്ഷേപകരമായ പരാമർശത്തിന് ചൗധരിക്കെതിരെ നടപടിയെടുക്കാൻ സോണിയാ ഗാന്ധിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിഷയത്തിൽ സ്വയം ഹാജരാകാനും രേഖാമൂലം വിശദീകരിക്കാനും കമ്മീഷൻ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 3ന് രാവിലെ 11.30ന് നോട്ടീസിൽ വാദം കേൾക്കാൻ കമ്മീഷൻ സമയം നിശ്ചയിച്ചിട്ടുണ്ട്. 

എന്നിരുന്നാലും, രാവിലെ മുതൽ, ചൗധരി ഈ വിഷയത്തിൽ പലതവണ വിശദീകരണം അവതരിപ്പിച്ചു. തനിക്ക് തെറ്റുപറ്റിയെന്നും എന്നാൽ തന്‍റെ  ഉദ്ദേശ്യം  രാഷ്ട്രപതിയെ അപനിക്കുകയായിരുന്നില്ല  എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, സഭയിൽ ബി.ജെ.പി എം.പിമാരുടെ ആക്രമണാത്മക സമീപനം കണ്ടാൽ ഈ വിഷയം ഉടനെയെങ്ങും തണുക്കുമെന്നും  തോന്നുന്നില്ല. 

അധീർ രഞ്ജൻ  ചൗധരി എന്താണ് പറഞ്ഞത്?

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED മൂന്നാം ദിവസം  ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പര്ട്ടി പ്രവര്‍ത്തകരും നേതാക്കളും നടത്തിയ  പ്രതിഷേധത്തിനിടെ  മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിനിടെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന്  അഭിസംബോധന ചെയ്തതായാണ് റിപ്പോര്‍ട്ട്.  അതേ സമയം നാക്ക് വഴുതിപ്പോയെന്നും ഈ പ്രസ്താവന പ്രക്ഷേപണം ചെയ്യരുത് എന്നും അദ്ദേഹം  മാധ്യമപ്രവർത്തകരോട്  അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. 

തുടര്‍ന്ന് വിഷയം ചൂടുപിടിച്ചു.  രാജ്യത്തിന്‍റെ വനിതാ രാഷ്ട്രപതിയെ ചൗധരി ബോധപൂർവം അപമാനിച്ചതായി ബിജെപി ആരോപിച്ചു. ചൗധരിയുടെ പ്രസ്താവനയെ ചൊല്ലി പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളമുണ്ടായി. ആദ്യം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും കോൺഗ്രസിനും ചൗധരിക്കും എതിരെ ഭരണകക്ഷി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇത് സഭാ നടപടികളെ ബാധിച്ചു. ഇന്നും കോണ്‍ഗ്രസിനെ കടന്നക്രമിക്കാനാണ് BJP യുടെ നീക്കം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News