Mughal Garden: മു​ഗൾ ​ഗാർഡൻ അല്ല, 'അമൃത് ഉദ്യാൻ'; രാഷ്ട്രപതി ഭവനിലെ ഉദ്യാനം ഇനി അറിയപ്പെടുക ഇങ്ങനെ

Mughal Garden Name Change: ജനുവരി 31 മുതല്‍ മാർച്ച് 26 വരെയാണ് പൊതുജനങ്ങൾക്ക് ഉദ്യാനം സന്ദർശിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 06:43 PM IST
  • അമൃത് ഉദ്യാൻ എന്നാണ് മു​ഗൾ ​ഗാർഡൻസിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്.
  • സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് പുതിയ പേര് നൽകിയത്.
  • ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേരിട്ടത്.
Mughal Garden: മു​ഗൾ ​ഗാർഡൻ അല്ല, 'അമൃത് ഉദ്യാൻ'; രാഷ്ട്രപതി ഭവനിലെ ഉദ്യാനം ഇനി അറിയപ്പെടുക ഇങ്ങനെ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് മു​ഗൾ ​ഗാർഡൻസിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് പുതിയ പേര് നൽകിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേരിട്ടത്. ജനുവരി 29 ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 

അതേസമയം ഇത്തവണ ജനുവരി 31 മുതല്‍ പൊതുജനങ്ങൾക്ക് ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കും. മാര്‍ച്ച് 26 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സാധാരണ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഈ സമയം ഉദ്യാനത്തില്‍ പുഷ്പകാലമാണ്. കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടി ഉദ്യാനം സന്ദര്‍ശിക്കാൻ അവസരമൊരുക്കുന്നതിന് വേണ്ടിയാണ് സന്ദര്‍ശന സമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത പറഞ്ഞു.'

Also Read: Goa: ​അനുമതിയില്ലാതെ വിനോദസഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കരുത്; പുതിയ നിർദേശങ്ങളുമായി ​ഗോവ ടൂറിസം വകുപ്പ്

ബ്രിട്ടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവയുടെ നിർമാണ വേളയിലാണ് ഈ ഉദ്യാനവും പണികഴിപ്പിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിന് സമാനമായ രീതിയിൽ നിർമിച്ചതിനാലാണ് ഈ ഉദ്യാനത്തിന് മുഗൾ ഗാർഡൻ എന്ന പേര് വന്നത്. പതിനഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ഉദ്യാനമാണിത്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്നതാണ് ഉദ്യാനം. ഇവിടെ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News