രാമക്ഷേത്ര നി‍‍ർമ്മാണത്തിന് രാഷ്ട്രപതിയുടെ അ‍ഞ്ച് ലക്ഷം

ജനുവരി 15-ന് തുടങ്ങി ഫെബ്രുവരി 27 വരെയായിരിക്കും ക്യാമ്പയിൻ നടക്കുക.

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 02:58 PM IST
  • ക്യാമ്പയിന്‍ 44 ദിവസം കൂടി തുടരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു .
  • 5,25000 ​ഗ്രാമങ്ങളിലാണ് കളക്ഷൻ ക്യാമ്പയിൻ നടക്കുക. 48 മണിക്കൂറിൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
  • ജനുവരി 15-ന് തുടങ്ങി ഫെബ്രുവരി 27 വരെയായിരിക്കും ക്യാമ്പയിൻ
രാമക്ഷേത്ര നി‍‍ർമ്മാണത്തിന് രാഷ്ട്രപതിയുടെ അ‍ഞ്ച് ലക്ഷം

ന്യൂഡല്‍ഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സംഭാവനയായി അ‌ഞ്ച് ലക്ഷം നൽകി.അഞ്ച് ലക്ഷത്തി ഒരുനൂറു രൂപയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാമക്ഷേത്രത്തിന് നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണകമ്മിറ്റി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയാണ് സംഭാവന നൽകിയ ആദ്യത്തെ ആളെന്നാണ് സൂചന. അതേസമയം രാജ്യത്തെ ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രഥമ പൗരനെ തന്നെ ആദ്യം സമീപിച്ചതെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ് അലോക് കുമാര്‍ പറഞ്ഞു. രാഷ്ട്രപതി സംഭാവന നല്‍കി സമര്‍പ്പണ പരിപാടിക്ക് തുടക്കമിട്ടുവെന്നും അലോക് കുമാര്‍ വ്യക്തമാക്കി.

ALSO READ: Kerala Budget 2021: വീരേന്ദ്രകുമാറിനും സുഗതകുമാരിക്കും സ്മാരകം

മകര സംക്രാന്തിയോട് അനുബന്ധിച്ച്‌ വിപുലമായ സംഭാവന സ്വീകരിക്കല്‍ പരിപാടിക്കാണ് ശ്രീരാമജന്മഭൂമി(Ram Temple)തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തുടക്കമിട്ടത്. ഫെബ്രുവരി 27 വരെയാണ്‌ ഇതുമായി ബന്ധപ്പെട്ട സമ്ബര്‍ക്കം നടക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെതന്നെ കോടിക്കണക്കിന്​ രൂപ ട്രസ്റ്റിലേക്ക്​ എത്തിയിരുന്നു. പണത്തിന്​ പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്​. വി.എച്ച്‌.പി(VHP) ക്യാമ്പയിന്‍ 44 ദിവസം കൂടി തുടരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു . 5,25000 ​ഗ്രാമങ്ങളിലാണ് കളക്ഷൻ ക്യാമ്പയിൻ നടക്കുക. 48 മണിക്കൂറിൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ജനുവരി 15-ന് തുടങ്ങി ഫെബ്രുവരി 27 വരെയായിരിക്കും ക്യാമ്പയിൻ നടക്കുക.

ALSO READറെക്കോർഡ് സമയത്തിൽ അവതരണം, കവിത ചൊല്ലി കഥ പറഞ്ഞ് ഐസക്കിന്റെ ബജറ്റ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News