തിരുമല: ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി രാജ്യസഭാ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സുഭാഷ് ചന്ദ്ര. വ്യാഴാഴ്ചയാണ് അദ്ദേഹം തിരുമലയിലെ പ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രത്തിൽ എത്തിയ എംപിക്ക് ടിടിഡി അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മറെഡ്ഡി മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
Also Read: ഡോ. സുഭാഷ് ചന്ദ്ര എംപിയുടെ പ്രയത്‌നങ്ങൾ ഫലം കണ്ടു, 10,000 കർഷകർ ജൈവകൃഷിയിലേക്ക്
ദർശനത്തിനു ശേഷം രംഗനായകുല മണ്ഡപത്തിൽ വെച്ച് വേദപണ്ഡിതർ അദ്ദേഹത്തിനായി 'വേദശീർവചനം' അവതരിപ്പിച്ചു. അഡീഷണൽ ഇഒ തീർത്ഥ പ്രസാദങ്ങളും 2022 ലെ ടിടിഡി ഡയറിയും ബാലാജി പ്രഭുവിന്റെ കലണ്ടറും ദർശനത്തിനെത്തിയ അദ്ദേഹത്തിന് നൽകി. ഡോ. സുഭാഷ് ചന്ദ്ര തന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുകയും ഹിന്ദു ധർമ്മ പ്രചാരത്തിനായുള്ള ടിടിഡിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...