Babulal Kharadi: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ..മോദി എല്ലവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും; രാജസ്ഥാന്‍ മന്ത്രി

Babulal haradi Speech: ബാബുലാല്‍ ഖരാദിയുടെ ഈ ആഹ്വാനത്തിന് പിന്നലെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ചടങ്ങില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ പരസ്പരം നോക്കിച്ചിരിക്കാന്‍ ആരംഭിച്ചതോടെ സദസ്സാകെ ഉണര്‍ന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 04:12 PM IST
  • 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിനോടൊപ്പം ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ ക്ഷേമ പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
  • എല്‍പിജിയുടെ വിലയില്‍ 200 രൂപ കുറച്ചിട്ടുണ്ടെ്ന്നും രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ഉജ്ജ്വല സ്‌കീമിന് കീഴില്‍ 50 രൂപയ്ക്ക് സിലിണ്ടര്‍ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Babulal Kharadi: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ..മോദി എല്ലവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും; രാജസ്ഥാന്‍ മന്ത്രി

ജയ്പൂര്‍: രാജസ്ഥാനിലെ ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആഹ്വാനവുമായി മന്ത്രി ബാബുലാല്‍ ഖരാദി. എല്ലാവര്‍ക്കും ആവശ്യമായ വീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മ്മിച്ചു നല്‍കുമെന്നും ആരും പട്ടിണി കിടക്കരുത് കൂരയില്ലാതെ ഉറങ്ങരുത് എന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നും പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്നും ബാബുലാല്‍ ഖരാദി പറഞ്ഞു. ഉദയപൂരില്‍ ചൊവ്വാഴ്ച്ച നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ALSO READ: യുപിയിലെ അമോറയിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ചു; കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ചാണ് മരണമെന്ന് സംശയം

ബാബുലാല്‍ ഖരാദിയുടെ ഈ ആഹ്വാനത്തിന് പിന്നലെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ചടങ്ങില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ പരസ്പരം നോക്കിച്ചിരിക്കാന്‍ ആരംഭിച്ചതോടെ സദസ്സാകെ ഉണര്‍ന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിനോടൊപ്പം ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ ക്ഷേമ പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്‍പിജിയുടെ വിലയില്‍ 200 രൂപ കുറച്ചിട്ടുണ്ടെ്ന്നും രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ഉജ്ജ്വല സ്‌കീമിന് കീഴില്‍ 50 രൂപയ്ക്ക് സിലിണ്ടര്‍ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News