Ashok Gehlot: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു

Ashok Gehlot Covid Positive: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 05:44 PM IST
  • രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു.
Ashok Gehlot: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു

Jaipur: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. 

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ചതായും രോഗത്തിന്‍റെ നേരിയ ലക്ഷണങ്ങളുണ്ടെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.

Also Read:  Covid India Update: കൊറോണ കേസുകൾ ക്രമാതീതമായി വര്‍ദ്ധിക്കുന്നു, മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധം

കൂടാതെ, മുഖ്യമന്ത്രി തന്‍റെ വസതിയിൽ നിന്ന് മാത്രമേ ജോലി തുടരുകയുള്ളൂവെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും കോവിഡ് -19 പ്രോട്ടോക്കോൾ പാലിക്കാനും മുഖ്യമന്തി പറഞ്ഞു. 

Also Read:  Coconut Water Benefits: കരിക്കിന്‍ വെള്ളം മികച്ച വേനല്‍ക്കാല പാനീയം!! കാരണമിതാണ് 
 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം അദ്ദേഹം ഗുജറാത്തിലെ സൂറത്തില്‍ എത്തിയിരുന്നു. 

അതേസമയം, രാജ്യത്ത് കോവിഡ്  കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്  3,038 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇപ്പോള്‍ സജീവമായ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച്  21,179 ആയി. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്, ഏപ്രിൽ 1 ന് 2,994  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 2 ന് 3,824,  ഏപ്രിൽ 3 ന് 3,641 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് സംക്രമണം 3,038 ആയി കുറഞ്ഞിട്ടുണ്ട്. 
 
ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതേസമയം, ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടണം, മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News