രജ്‌സമന്ദ്, രാജസ്ഥാന്‍: സംസ്ഥാനത്ത് നടന്ന വര്‍ഗ്ഗീയ കൊലപാതകം രാജ്യത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം തൊഴിലാളിയെ തീയിട്ടു കൊന്നതാണ് സംഭവം. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്‌റാസുല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് മുഹമ്മദ് അഫ്‌റാസുല്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യനെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രമാണ് എന്നാണ്.
ഐഎസ് ഭീകരരുടെ ക്രൂരതയേക്കാള്‍ ഭയാനകവും ഞെട്ടിപ്പിക്കുന്നതായിരുന്നു കൊലപാതകം. ശംഭുലാല്‍ റെയ്ഗര്‍ എന്ന 38 കാരന്‍ ആണ് മുഹമ്മദ് അഫ്‌റാസുലിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ക്രൂരതയുടെ പര്യായമായി മാറിയ ഈ സംഭവം മറ്റൊരു ചോദ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതായത് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് എന്ന ചോദ്യം. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു യാതൊരു മന:ക്ലേശവും കൂടാതെ സംഭവം പകര്‍ത്തിയത്.
ജോലിയുണ്ടെന്നു പറഞ്ഞാണ് ശംഭുലാല്‍ അഫ്‌റാസുലിനെ കൊണ്ടു പോയത്. പിന്നീട് മഴുകൊണ്ട് അഫ്‌റാസിനെ മര്‍ദ്ദിക്കുകയും ജീവനോടെ ഇയാളെ തീയിടുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ശംഭുലാല്‍ ഇയാളെ മഴു കൊണ്ട് അടിച്ച് അവശനാക്കുന്നതും പിന്നീട് തീ കൊളുത്തുന്നതും കാണാം. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്‌റാസുല്‍ കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
അഫ്‌റാസുലിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ട ശംഭുലാലിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അതുകൂടാതെ
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിന് പിന്നില്‍ വര്‍ഗീയതയുണ്ടോ എന്നും സംഘം അന്വേഷിക്കും.
കൊലപാത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രജ്‌സമന്ദ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
We strongly condemn the heinous killing of a labourer from Bengal in Rajasthan. How can people be so inhuman. Sad
— Mamata Banerjee (@MamataOfficial) December 7, 2017