അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER). താല്പര്യമുള്ളവർക്ക് റെയിൽവേ റിസർവേഷൻ സെല്ലിന്റെ (RRG) rrcser.co.in എന്ന വെബ്‌സൈറ്റിലൂടെ ജോലിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 2 വൈകുന്നേരം 5 മണി വരെയാണ്. 15നും 24 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നുമാണ് റെയിൽവേ അപേക്ഷകൾ സ്വീകരിക്കുന്നത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിലോ ജനന സർട്ടിഫിക്കറ്റിലോ രേഖപ്പെടുത്തിയിരിക്കുന്ന പ്രായമാണ് കണക്കാക്കുക എന്ന് റിക്രൂട്ട്‌മെന്റ് അറിയിപ്പിൽ വ്യക്തമാക്കുന്നു.
മാനദണ്ഡങ്ങൾ:
1. അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള മെർട്ടിക്കുലേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് 50 % മാർക്കും ഉണ്ടായിരിക്കണം.
2. NCVT/SCVT അനുവദിച്ച ITI പാസ് സർട്ടിഫിക്കറ്റ് (അപ്രന്റീസ്ഷിപ്പ് ചെയ്യേണ്ട ട്രേഡിൽ) ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ:
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ മെറിറ്റ് അടിസ്ഥാനത്തിൽ വേർതിരിക്കുകയും, ഈ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജോലിയ്ക്കായി ആളെ തിരഞ്ഞെടുക്കുകയും ചെയ്യും. ട്രേഡ് തിരിച്ചാകും മെറിറ്റ് പട്ടിക തയാറാക്കുക. അതേസമയം, മെറിറ്റ് പട്ടിക തയാറാക്കാൻ ഒരു വിഷയത്തിന്റെ മാത്രം മാർക്കല്ല കണക്കാക്കുന്നത്. എല്ലാ വിഷയത്തിലും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാകും ശതമാനം കണക്കാക്കുക.
എങ്ങനെ അപേക്ഷിക്കാം?
1. റെയിൽവേ റിസർവേഷൻ സെല്ലിന്റെ (RRG) rrcser.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഇവിടെ "അറിയിപ്പ്" എന്ന ടാബ് തിരഞ്ഞെടുക്കുക.
3. "ആക്റ്റ് അപ്രന്റിസ് 2022-23-നുള്ള അപേക്ഷകൾ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് അപ്‌ലോഡ് ചെയ്യുക, ശേഷം രജിസ്റ്റർ ചെയ്യുക. ആവശ്യമെങ്കിൽ അപേക്ഷാ ഫോമിന്റെ കോപ്പിയെടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷാ ഫോമിനൊപ്പം സ്കാൻ ചെയ്ത ഫോട്ടോയും സമർപ്പിക്കേണ്ടതാണ്. നൂറ് രൂപയാണ് ആപ്ലിക്കേഷൻ ഫീസായി ഈടാക്കുക. ഈ പണം തിരികെ ലഭിക്കുന്നതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...