Rahul Gandhi: അമിത്ഷായ്ക്കെതിരായ അപകീര്‍ത്തി പരാമർശം; കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Rahul Gandhi Defamation Case: ഇതിനിടെ ഭാരത് ജോ‍‍ഡോ ന്യായ് യാത്രയക്കിടെ സംഘർഷമുണ്ടാക്കിയ കേസിൽ രാഹുൽ ​ഗാന്ധിക്ക് അസം സിഐ‍ഡി സമൻസ് അയച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 02:28 PM IST
  • ഫെബ്രുവരി 23ന് രാഹുൽ ​ഗാന്ധി ഉൾപ്പടെ 11 കോൺ​ഗ്രസ് നേതാക്കൾ ഹാജരാകണം.
  • അമിതാ ഷാ കൊലപാതകക്കേസിലെ പ്രതി എന്ന് രാഹുൽ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്.
Rahul Gandhi: അമിത്ഷായ്ക്കെതിരായ അപകീര്‍ത്തി പരാമർശം; കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡൽഹി: അമിത് ഷായ്ക്കെതിരായി അപകീർത്തി പരാമർശം നടത്തിയ കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയാണ് ജാമ്യം അനുവധിച്ചത്. 2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുന്ന വേളയിൽ അമിത് ഷായ്ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. അമിതാ ഷാ കൊലപാതകക്കേസിലെ പ്രതി എന്ന് രാഹുൽ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. 

ഇതിനിടെ ഭാരത് ജോ‍‍ഡോ ന്യായ് യാത്രയക്കിടെ സംഘർഷമുണ്ടാക്കിയ കേസിൽ രാഹുൽ ​ഗാന്ധിക്ക് അസം സിഐ‍ഡി സമൻസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 23ന് രാഹുൽ ​ഗാന്ധി ഉൾപ്പടെ 11 കോൺ​ഗ്രസ് നേതാക്കൾ ഹാജരാകണം. കോൺ​ഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണു​ഗോപാൽ ജിതേന്ദ്ര സിം​ഗ്, അസം കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ കുമാർ ബോറ, പാർലമെൻ്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാനായി സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News