New Delhi: ‘മോദി’ കുടുംബപ്പേര് പരാമർശ കേസിൽ നഷ്ടമായ എംപി സ്ഥാനം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തന്‍റെ ഔദ്യോഗിക വസതിയും തിരികെ ലഭിച്ചിരിയ്ക്കുകയാണ്.
ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്‍കി എന്ന വാര്‍ത്ത പുറത്തുവന്നതോടെ "മുഴുവന്‍ ഹിന്ദുസ്ഥാനും എന്‍റെ വീടാണ്" എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
Also Read: Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്
മാര്‍ച്ചില്‍ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് തന്‍റെ ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഒഴിയേണ്ടതായി വന്നിരുന്നു. പിന്നീട് അമ്മ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു.
Also Read: EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?
2019ലെ മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി നല്‍കിയ "പരമാധി ശിക്ഷ" സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത്. അതിന് പിന്നാലെയാണ് തന്‍റെ ഔദ്യോഗിക വസതിയും അദ്ദേഹത്തിന് തിരികെ ലഭിച്ചത്.
മാർച്ച് 24ന് ഗുജറാത്തിലെ സൂറത്തിലെ മെട്രോപൊളിറ്റൻ കോടതി ശിക്ഷ പുറപ്പെടുവിച്ച് 24 മണിക്കൂറിനകം സഭാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്പിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയണം എന്ന നിര്‍ദ്ദേശവും പുറത്തുവന്നു. പറഞ്ഞ കാലാവധിയ്ക്ക് മുന്‍പേ തന്നെ രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി വിട്ടിറങ്ങിയിരുന്നു.
അയോഗ്യനാക്കപ്പെട്ട് 136 ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ലോക്സഭയില്‍ തിരിച്ചെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ശിക്ഷയില്‍ സുപ്രീം കോടതി സ്റ്റേ വെള്ളിയാഴ്ച പ്രഖ്യാപിച്ചു എങ്കിലും എംപി സ്ഥാനം പുന:സ്ഥാപിക്കപ്പെടാന്‍ വീണ്ടും ദിവസങ്ങള്‍ വേണ്ടി വന്നു. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതോടെ, മുൻ കോൺഗ്രസ് മേധാവി തന്‍റെ ട്വിറ്റർ ബയോയില്‍ "അയോഗ്യനായ എംപി" എന്ന വിവരണത്തിൽ നിന്ന് 'പാർലമെന്‍റ് അംഗം' എന്നാക്കി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...