EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?

EPF Account Taxation: ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 04:04 PM IST
  • EPF അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം സംഭാവന ഘട്ടത്തിൽ നികുതി രഹിതമാണ്. ജീവനക്കാരന്‍റെ സംഭാവനയും തൊഴിലുടമയുടെ സംഭാവനയും ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്.
EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?

EPF Account Taxation: എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് (Employess Provident Fund - EPF) എന്നത് ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. 

Also Read:  Delhi Services Bill: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP
 
അതായത്, പ്രൊവിഡന്‍റ്  ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. ഈ ഫണ്ട് സർക്കാരിനായി കൈകാര്യം ചെയ്യുന്ന ബോഡിയാണ് EPFO. ഇതൊരു നിർബന്ധിത റിട്ടയർമെന്‍റ്  ഫണ്ടാണ്. അതിനാൽ തന്നെ ഈ നിക്ഷേപ പദ്ധതിയ്ക്ക് ദീർഘകാല ലക്ഷ്യങ്ങളാണുള്ളത്. ഒരു ജീവനക്കാരന്‍റെ വിരമിക്കൽ പ്രായം എത്തുമ്പോൾ  സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യം മുന്നില്‍ വച്ച് ജീവനക്കാരന്‍റെയും തൊഴിലുടമയുടെയും സംഭാവനകൾ ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾക്ക് അവരുടെ വിരമിക്കൽ സമയത്ത് ഒരു നിശ്ചിത തുക ലഭിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 

ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു. ജീവനക്കാരന്‍റെ പ്രതിമാസ സംഭാവനകൾ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നു. 

ഒരു വ്യക്തി ജോലി മാറുന്ന അവസരത്തില്‍ തൊഴിലുടമകൾ യുഎഎന്നിനു കീഴിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നു. ഈ അക്കൗണ്ടുകൾ ലയിപ്പിക്കാത്തിടത്തോളം കാലം അവ വ്യത്യസ്ത അക്കൗണ്ടുകളായി തുടരുകയും  ചെയ്യുന്നു. 

ഡിജിറ്റല്‍ കാലഘട്ടത്തില്‍ പ്രൊവിഡന്‍റ്  ഫണ്ട്  സംബന്ധിച്ച്  ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണുവാന്‍ സാധിക്കും. എന്നാല്‍, പിഫ് അക്കൗണ്ടുകള്‍ സംബന്ധിച്ച് ഉയരുന്ന ഒരു പൊതു ചോദ്യം എന്നത്  നിക്ഷേപിക്കുന്ന പണത്തിന് നികുതിയുണ്ടോ ഇല്ലയോ എന്നതാണ്.

EPF അക്കൗണ്ടിൽ നിക്ഷേപിച്ച പണം നികുതി രഹിതമാണോ?

ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം സംഭാവന ഘട്ടത്തിൽ പൊതുവെ നികുതി രഹിതമാണ്. ജീവനക്കാരന്‍റെ സംഭാവനയും തൊഴിലുടമയുടെ സംഭാവനയും ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്. എന്നിരുന്നാലും, ഈ നികുതി ആനുകൂല്യങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ പാലിക്കേണ്ട ചില നിബന്ധനകളും പരിമിതികളും ഉണ്ട്. അതേക്കുറിച്ച് അറിയാം. 

ഇപിഎഫ് പിൻവലിക്കലിന് നികുതി

ഇപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവന നിക്ഷേപ സമയത്ത് നികുതി രഹിതമാണ്, എന്നാല്‍, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് ചില സാഹചര്യങ്ങളിൽ നികുതിക്ക് വിധേയമാണ്. ഇത് മനസിലാക്കാന്‍  ഇപിഎഫ് പണം പിൻവലിക്കൽ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്. 

രണ്ടു തരത്തില്‍ EPF പണം പിന്‍വലിക്കല്‍ ഉണ്ട്. ഒന്ന് അകാല പിൻവലിക്കൽ, മറ്റൊന്ന് അന്തിമ പിൻവലിക്കൽ.

അകാല പിൻവലിക്കൽ

അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാകുന്നതിന് മുമ്പ് ഇപിഎഫ് ഫണ്ട് പിൻവലിക്കലാണ് അകാല പിൻവലിക്കൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ, നിലവിലുള്ള നികുതി നിരക്കുകൾ അനുസരിച്ച് പിൻവലിക്കുന്ന തുകയ്ക്ക് നികുതി ബാധകമാണ്.

അന്തിമ പിൻവലിക്കൽ

ഇപിഎഫ് ഫണ്ടുകളുടെ അന്തിമ പിൻവലിക്കൽ ഒരു ജീവനക്കാരൻ വിരമിക്കുമ്പോഴോ, രാജിവെക്കുമ്പോഴോ അല്ലെങ്കിൽ സൂപ്പർ ആനുവേഷൻ പ്രായമാകുമ്പോഴോ (സാധാരണയായി 58 വയസ്സ്) സംഭവിക്കുന്നു. ഈ സാഹചര്യത്തിൽ, ജീവനക്കാരൻ തുടർച്ചയായി അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പിൻവലിക്കുന്ന മുഴുവൻ തുകയും പൊതുവെ നികുതി രഹിതമാണ്.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ശമ്പളക്കാരായ ജീവനക്കാരുടെ നിർബന്ധിത സംഭാവനയാണ്. ഇപിഎഫ് അക്കൗണ്ടിലേക്ക് ജീവനക്കാരന് തുല്യം സംഭാവന നൽകാൻ തൊഴിലുടമയും ബാധ്യസ്ഥനാണ്. പ്രതിമാസ അടിസ്ഥാനത്തിൽ, ഒരു ജീവനക്കാരൻ തന്‍റെ ഇപിഎഫ് അക്കൗണ്ടിലേക്ക് തന്‍റെ വരുമാനത്തിന്‍റെ 12% സംഭാവന ചെയ്യുന്നു. ജീവനക്കാരന്‍റെ മുഴുവൻ വിഹിതവും ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. തൊഴിലുടമയുടെ കാര്യത്തിൽ 3.67% മാത്രമാണ് ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. ബാക്കി 8.33% എംപ്ലോയീസ് പെൻഷൻ സ്കീമില്‍ EPS) നിക്ഷേപിക്കപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News