കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങി; വൃദ്ധനെ മലമ്പാമ്പ് കഴുത്ത് വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

Python: 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് പത്തടി നീളമുള്ള മലമ്പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Sep 13, 2022, 05:58 PM IST
  • കഴിഞ്ഞ ദിവസം ചിന്നസ്വാമി പാമ്പ് പിടിത്തക്കാരനായ നടരാജനെ സമീപിച്ചു
  • തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ നടരാജൻ എത്തി, കയർ ഉപയോ​ഗിച്ച് കിണറ്റിലിറങ്ങി
  • ഈ സമയം, മലമ്പാമ്പ് നടരാജന്റെ കാലിലും ശരീരത്തിലും ചുറ്റി
  • നടരാജൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാമ്പ് കഴുത്തിലും ചുറ്റി
കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങി; വൃദ്ധനെ മലമ്പാമ്പ് കഴുത്ത് വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ചെന്നൈ: കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ ആളെ മലമ്പാമ്പ് വരിഞ്ഞു മുറുക്കി കൊന്നു. പാമ്പ് പിടിത്തക്കാരനായ ജി.നടരാജൻ (55) ആണ് മരിച്ചത്. തമിഴ്നാട് കൃഷ്ണ​ഗിരി കാവേരിപട്ടണത്താണ് സംഭവം. കർഷകനായ ചിന്നസ്വാമിയുടെ കിണറ്റിൽ ഒരാഴ്ച മുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് പത്തടി നീളമുള്ള മലമ്പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ചിന്നസ്വാമി പാമ്പ് പിടിത്തക്കാരനായ നടരാജനെ സമീപിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ നടരാജൻ എത്തി, കയർ ഉപയോ​ഗിച്ച് കിണറ്റിലിറങ്ങി. ഈ സമയം, മലമ്പാമ്പ് നടരാജന്റെ കാലിലും ശരീരത്തിലും ചുറ്റി. നടരാജൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാമ്പ് കഴുത്തിലും ചുറ്റി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നടരാജൻ പാമ്പുമായി വെള്ളത്തിലേക്ക് വീണു.

ALSO READ: Viral video: വളർത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനോട് പോരാടി കുട്ടികൾ- വീഡിയോ വൈറൽ

വെള്ളത്തിൽ വീണിട്ടും പാമ്പ് പിടിവിട്ടിരുന്നില്ല. തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒമ്പതരയോടെ അ​ഗ്നിരക്ഷാ സേന എത്തിയാണ് നടരാജനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും നടരാജൻ മരിച്ചിരുന്നു. പാമ്പിനെ കണ്ടെത്താൻ അ​ഗ്നിരക്ഷാ സേനക്ക് സാധിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News