Amritsar: തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛന്‍ ആകേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്,... കോവിഡ് മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങള്‍ക്ക് തുണയായി പഞ്ചാബ് സര്‍ക്കാര്‍...
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷനും നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. അനാഥരായ ഈ കുട്ടികള്‍ക്ക് ബിരുദതലം വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കുന്നത്.
കോവിഡ് മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങള്‍ക്കും ഗൃഹനാഥനെ നഷ്ടമായ കുടുംബത്തിലെ കുട്ടികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കാനുള്ള അവസമാണ് ഒരുക്കുക. കൂടാതെ, ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും അനാഥരായ കുട്ടികള്‍ക്ക് 21 വയസ്സ് തികയുന്നതുവരെയും സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ ഈ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങും.
മൂന്നു വര്‍ഷത്തേയ്ക്കാണ് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍റ് നല്‍കുന്ന "ആശീര്‍വാദ്" പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകും. ഇവര്‍ക്ക് സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സര്‍ബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങള്‍ക്ക് 'ഘര്‍ ഘര്‍ റോസ്‌ഗാര്‍ ടെ കരോബാര്‍ മിഷന്‍' കീഴില്‍ അനുയോജ്യമായ ജോലി കണ്ടെത്താനും സര്‍ക്കാര്‍ സഹായിക്കും.
കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. 'കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. അനാഥരായ കുട്ടികള്‍ക്ക് സ്ഥിരമായ വരുമാനമോ, വിദ്യാഭ്യാസത്തിനുള്ള പിന്തുണയുമില്ല' എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്ത് ഇതുവരെ 2 ലക്ഷത്തിലധികം കുട്ടികള്‍ക്ക് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...