Pulwama Attack: പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി; കൃത്യം പന്ത്രണ്ടാം ദിവസം ബാലാക്കോട്ട് ആക്രമണം

Balakot Air Strike: ഇന്ത്യൻ വ്യോമസേനയുടെ മിറാജ് 2000 ജെറ്റ് വിമാനങ്ങൾ നിയന്ത്രണരേഖ മറികടന്ന് ബാലാക്കോട്ടിൽ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ സ്ഫോടനം നടത്തി. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഇത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 01:24 PM IST
  • 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്
  • ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു
  • 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിന് കൃത്യം 12 ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടി നൽകി
Pulwama Attack: പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി; കൃത്യം പന്ത്രണ്ടാം ദിവസം ബാലാക്കോട്ട് ആക്രമണം

പുൽവാമ ആക്രമണം: പുൽവാമ ആക്രമണം ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിന് കൃത്യം 12 ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടി നൽകി. ഇന്ത്യൻ വ്യോമസേനയുടെ മിറാജ് 2000 ജെറ്റ് വിമാനങ്ങൾ നിയന്ത്രണരേഖ മറികടന്ന് ബാലാക്കോട്ടിൽ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ സ്ഫോടനം നടത്തി. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഇത്. ഈ ഓപ്പറേഷനിൽ 200 മുതൽ 300 വരെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്.

ബാലാക്കോട്ട് വ്യോമാക്രമണം

പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകര പരിശീലന ക്യാമ്പിനുനേരെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നടത്തിയ വ്യോമാക്രമണത്തിന് ‘ഓപ്പറേഷൻ ബാന്ദർ’ എന്നാണ് പേരിട്ടിരിക്കുന്നത്.

2019 ഫെബ്രുവരി 26ന് പുല‍‍ർച്ചെ 3.30 ന് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി. ഭീകരരുടെ താവളങ്ങളിൽ ബോംബുകൾ വർഷിച്ചതിന് ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ മടങ്ങി.

ദൗത്യം പൂർത്തിയാകുന്നതുവരെ രഹസ്യസ്വഭാവം നിലനിർത്താൻ, മിറാജ് വിമാനങ്ങൾ ഹിമാചൽ പ്രദേശും കശ്മീരും കടന്ന് ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും ഗ്വാളിയോറിലെ ഹോം ബേസിൽ നിന്ന് നേരിട്ട് പുറപ്പെട്ടു.

ALSO READ: Pulwama Attack: ഇന്ത്യ മറക്കാത്ത ദിനം; പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻമാർ ഇവരാണ്

വ്യോമസേന സർക്കാരിന് നൽകിയ വിശദീകരണമനുസരിച്ച് 80 ശതമാനം ബോംബുകളും ലക്ഷ്യസ്ഥാനങ്ങളിൽ വർഷിക്കുകയും ഭീകരരുടെ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

തദ്ദേശീയമായ എയർബോൺ എർലി വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റംസ് (AEW&C) വിമാനം നേത്രയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.

ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥ ഉണ്ടായാൽ ഏത് തരത്തിലുള്ള ഓപ്പറേഷനുകൾക്കും സജ്ജരായി ഇന്ത്യൻ എയർഫോഴ്‌സ് ഗരുഡ് കമാൻഡോകളുടെ സംഘത്തെ നിയോ​ഗിച്ചിരുന്നു.

ഇന്ത്യൻ യുദ്ധവിമാനങ്ങൾ ബാലാക്കോട്ടിൽ ആക്രമണം നടത്തിയെന്ന് അംഗീകരിക്കാൻ പാകിസ്ഥാൻ വിസമ്മതിച്ചു. ഇന്ത്യൻ സൈനിക നടപടിക്കെതിരെ സമാനമായ ആക്രമണം നടത്താൻ പാകിസ്ഥാൻ വ്യോമസേന ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഈ സമയത്താണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാകിസ്ഥാൻ സൈന്യത്തിന്റെ തടവിലായത്. അടുത്ത ദിവസം അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ അഭിനന്ദൻ വർത്തമാനെ തിരിച്ചയച്ചു. രാജ്യം പിന്നീട് വർത്തമാന് വീരചക്ര പുരസ്കാരം നൽകുകയും ഗ്രൂപ്പ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.

പാകിസ്ഥാനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ മൻഹ്രാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ബാലാക്കോട്ട്. നിയന്ത്രണരേഖയിൽ (എൽഒസി) നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ബാലാക്കോട്ട്. അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ യുഎസ് സൈന്യം വധിച്ച അബോട്ടാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം വളരെക്കാലമായി അമേരിക്കൻ സേനയുടെ റഡാറിൽ ഉള്ളതാണ്. തീവ്രവാദ പരിശീലനത്തിനായി ഭീകരരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ ബാലാക്കോട്ട് മേഖലയിൽ ഉണ്ടെന്ന പല രേഖകളും വിക്കിലീക്സ് പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News