Onam 2021: ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഏവർക്കും മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 11:10 AM IST
  • ഓണാശംസകൾ നേർന്ന് രാംനാഥ് കോവിന്ദും, നരേന്ദ്രമോദിയും.
  • ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്.
  • മലയാളത്തിലാണ് മോദി ഓണാശംസകൾ നേർന്നത്.
Onam 2021: ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: എല്ലാവർക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും (President) പ്രധാനമന്ത്രിയും (Prime Minister). ട്വിറ്ററിലൂടെയാണ് ഇരുവരും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ഓണാശംസ മലയാളത്തിലായിരുന്നു.

കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണം എന്നാണ് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചത്. ഇത് പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ്. എല്ലാ പൗരന്മാര്‍ക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും രാംനാഥ് കോവിന്ദ് (Ramnath Kovind) കൂട്ടിച്ചേര്‍ത്തു. 

Also Read: Onam 2021: അതിജീവനത്തിന്റെ പ്രത്യാശ നൽകി മലയാളിക്ക് ഇന്ന് തിരുവോണം

ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ നേരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Also Read: Rain Alert : സംസ്ഥാനത്ത് ഓണദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം. ഇത് രണ്ടാം തവണയാണ് കോവിഡിനിടയില്‍ ഓണം ആഘോഷിക്കേണ്ടിവരുന്നത്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ  കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകൾക്കുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. 

ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News