Newdelhi:കേന്ദ്ര സർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ അസിസ്റ്റൻറ് ഓഫിസർ ഫിനാൻസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 വയസ്സാണ് പരമാവധി പ്രായ പരിധി.അപേക്ഷകർ സിഎ/ഐസിഡബ്ള്യുഎ ബിരുദദാരികളായിരിക്കണം. ഒബിസിക്ക് 3 ഉം, എസ്സി-എസ്ടി അഞ്ചും വീതവും, ഭിന്നശേഷിക്കാർക്ക് അഞ്ചും വീതം പ്രായ പരിധിയിൽ ഇളവ് ലഭിക്കും. വിവിധ വിഭാഗങ്ങളിലായി ആകെ 25 ഒഴിവുകളാണുള്ളത്.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, കംപ്യൂട്ടർ ടെസ്റ്റ്, എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീശന കാലയളവിൽ 40,000 മുതൽ 1,40,000 രൂപ വരെ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 50,000-1,60,000 വരെ ശമ്പള സ്കെയിലിൽ നിയമിക്കും. ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി കമ്പനിയുടെ വെബ്സൈറ്റായ https://www.powergrid.in സന്ദർശിക്കുക.
കമ്പനിയെകുറിച്ച്
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിൻറെ മിനിരത്ന കമ്പനിയാണ് പവർഗ്രിഡ് കോർപ്പറേഷൻ.ഭാരതത്തിൽ ഉണ്ടാക്കുന്ന മുഴുവൻ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവർ ഗ്രിഡാണ്. പവർ ഗ്രിഡിന് ഭാരതമൊട്ടാകെ 1,00,619 കി.മീറ്റർ പ്രസാരണ ശൃംഗലയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...