Pornography Case: മയക്കുമരുന്ന് നല്‍കി നഗ്ന വീഡിയോ നിര്‍മിച്ചു, ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്

മയക്കുമരുന്ന് നല്‍കി തന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്.  2019ല്‍  മിസ് ഇന്ത്യ  യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട  പരി പാസ്വാനാണ് (Pari Paswan) ഗുരുതര ആരോപണം ഉന്നയിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 01:04 PM IST
  • മയക്കുമരുന്ന് നല്‍കി തന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്.
  • 2019ല്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട പരി പാസ്വാനാണ് (Pari Paswan) ഗുരുതര ആരോപണം ഉന്നയിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്.
Pornography Case: മയക്കുമരുന്ന് നല്‍കി നഗ്ന വീഡിയോ നിര്‍മിച്ചു, ഗുരുതര ആരോപണവുമായി മുന്‍ മിസ്  ഇന്ത്യ യൂണിവേഴ്‌സ്

Mumbai: മയക്കുമരുന്ന് നല്‍കി തന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്.  2019ല്‍  മിസ് ഇന്ത്യ  യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട  പരി പാസ്വാനാണ് (Pari Paswan) ഗുരുതര ആരോപണം ഉന്നയിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്.

പരി പാസ്വാൻ മുംബൈയിലെ ഒരു  Production കമ്പനിയ്ക്കെതിരെയാണ് പരാതി നല്‍കിയിരിയ്ക്കുന്നത് 

ഝാർഖണ്ഡ് സ്വദേശിയായ പരി പാസ്വാന്‍   അഭിനയ രംഗത്ത് പ്രതിഭ തെളിയിക്കാനായി മുംബൈയില്‍ എത്തിയ അവസരത്തിലാണ് സംഭവം നടന്നത്.  പാനീയത്തില്‍  മയക്കു മരുന്ന് കലര്‍ത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം നഗ്ന വീഡിയോ  (Porn Video) ചിത്രീകരിച്ചതായാണ് പരി പാസ്വാന്‍റെ  പരാതി. 

തനിക്ക് എന്താണ് സംഭവിച്ചതെന്ന്  അറിഞ്ഞപ്പോള്‍ താന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയെന്നുമാണ് സംഭവത്തെ കുറിച്ച് പരി പാസ്വാന്‍ പറയുന്നത്. എനാല്‍,  ഫിലിം പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേരോ, സംഭവത്തില്‍  ഉള്‍പ്പെട്ട വ്യക്തികളുടെ പേരോ താരം ഇതുവരെ  പുറത്ത് വിട്ടിട്ടില്ല.

ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ മുംബൈയിലുണ്ടെന്നും അവര്‍ക്കെതിരെ മല്‍വാനി പോലീസില്‍ പരാതി നല്‍കിയതായും അവരെ നിയമത്തിന്‍ മുന്നില്‍ കൊണ്ടുവരണമെന്നും പരി കൂട്ടിച്ചേര്‍ത്തു.  സംഭവവുമായി ബന്ധപ്പെട്ട്  പരി അവരുടെ ഭര്‍ത്താവിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.  

Also Read: Shipla Shetty Raj Kundra: ശില്പാ ഷെട്ടിയെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍കൊണ്ട് പൊതിയുന്ന രാജ് കുന്ദ്ര... ബോളിവുഡിനെ അസൂയപ്പെടുത്തുന്ന Gift Collections...!!

എന്നാല്‍, മോഡലിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് പരിയുടെ ഭര്‍തൃ വീട്ടുകാര്‍ രംഗത്തെത്തി.  താരം അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ സഹകരിച്ചിരുന്നതായാണ് അവര്‍ ആരോപിക്കുന്നത്.  താരം നിരപരാധികളായ പെണ്‍കുട്ടികളെ കുടുക്കിയിരുന്നതായും  അവര്‍ അവകാശപ്പെട്ടു. പരി പാസ്വാന്‍ ഇതിനു മുന്‍പ് രണ്ട് യുവാക്കളെ വിവാഹം കഴിച്ചിരുന്നതായും  അവര്‍ 12 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് എന്നും  മോഡലിന്‍റെ ഭര്‍തൃ വീട്ടുകാര്‍  ആരോപിക്കുന്നു. 

അതേസമയം,  പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുന്ന  പരി പാസ്വാന്‍  മുന്‍പും   വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്ത്രീധന പീഡന പരാതിയില്‍  പരിയുടെ ഭര്‍ത്താവിനെ  മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി

മുംബൈയില്‍ നടക്കുന്ന പോണ്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മുംബൈയില്‍ നിന്നും വീണ്ടും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News