PM Modi Visits Kaziranga National Park: കാസിരം​ഗ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി മോദി; ജീപ്പ് റൈഡിനൊപ്പം ആന സഫാരിയും

PM Modi In Kaziranga National Park: സന്ദർശന സമയത്ത് പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 12:27 PM IST
  • കാസിരംഗ നാഷണൽ പാർക്ക് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • തൻ്റെ ആദ്യ സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും പ്രധാനമന്ത്രി നടത്തി
PM Modi Visits Kaziranga National Park: കാസിരം​ഗ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി മോദി; ജീപ്പ് റൈഡിനൊപ്പം ആന സഫാരിയും

അസം: കാസിരംഗ നാഷണൽ പാർക്ക് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ ആദ്യ സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും പ്രധാനമന്ത്രി നടത്തി. 1957 ന് ശേഷം യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പാർക്കിൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 

 

Also Read: രാജ്യത്തെ നാരീശക്തിയുടെ തെളിവ്; സുധാമൂർത്തി രാജ്യസഭയിലേക്ക്, അറിയുമോ ഈ വനിതയേ..?

സന്ദർശന സമയത്ത് പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  ദേശീയ ഉദ്യാനത്തിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിഹിമുഖ് ഏരിയയ്ക്കുള്ളിൽ ജീപ്പ് സവാരിക്ക് ശേഷമാണ് പ്രധാനമന്ത്രി  ആനപ്പുറത്ത് കയറിയത്. രണ്ട് ദിവസത്തെ അസം സന്ദർശനത്തിൽ പ്രധാനമന്ത്രി 18,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 

Also Read: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം

പദ്ധതി അസം സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് നടപ്പാക്കുന്നത്.  വെള്ളിയാഴ്ച ആദ്യം തേസ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സ്വാഗതം ചെയ്തത്. തുടർന്ന് തേസ്പൂരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറിയ പ്രധാനമന്ത്രി കാസിരംഗ സ്ഥിതി ചെയ്യുന്ന ഗോലാഘട്ട് ജില്ലയിലേക്ക് യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ രാത്രി ചെലവഴിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News