PM Modi Rally: സെപ്റ്റംബര്‍ 30 മുതല്‍ 6 ദിവസത്തേയ്ക്ക് വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ സമ്മാനങ്ങള്‍ ലഭിക്കും. അതായത്, പ്രധാനമന്ത്രി മോദിയുടെ തിരക്കേറിയ ഷെഡ്യൂൾ ആരംഭിക്കുകയായി....!!
ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ പര്യടനം ആരംഭിക്കുകയാണ്. 4 സംസ്ഥാനങ്ങളിലായി 6 ദിവസത്തേയ്ക്കാണ് പ്രധാനമന്ത്രിയുടെ റാലികള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ കൊടുങ്കാറ്റ് വേഗതയിലുള്ള പര്യടനവും റാലികളും 4 സംസ്ഥാനങ്ങളിലായാണ് നടക്കുക.
Also Read: October 2023 Horoscope: ഒക്ടോബർ മാസം ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! അടിപൊളി സമയം
ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ വിവിധ പൊതുയോഗങ്ങളിൽ അദ്ദേഹം നിരവധി വികസന പദ്ധതികള്‍ക്ക് ആരംഭം കുറിയ്ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പിന്നാക്കം പോയ സ്ഥലങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 30 മുതല്‍ 6 ദിവസത്തേയ്ക്കാണ് റാലികളും പൊതുയോഗങ്ങളും നടക്കുക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ 2 റാലികള്‍ വീതമാണ് ഉണ്ടാവുക.
Also Read: Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം
പ്രധാനമന്ത്രി മോദിയുടെ ഛത്തീസ്ഗഢ് സന്ദർശനം
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് പരിവർത്തൻ യാത്രകളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂരിള്‍ എത്തുന്നത്. അവിടെ നടക്കുന്ന 'പരിവർത്തൻ മഹാസങ്കൽപ്' റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഒക്ടോബർ മൂന്നിന് ബസ്തറിലെ ജഗദൽപൂരിൽ പൊതുയോഗങ്ങൾക്കായി അദ്ദേഹം വീണ്ടും സംസ്ഥാനം സന്ദര്‍ശിക്കും.
പ്രധാനമന്ത്രി മോദിയുടെ തെലങ്കാന സന്ദർശനം
ഒക്‌ടോബർ 1ന് തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ല സന്ദർശിക്കുന്ന മോദി അവിടെ 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളുമായി ഈ പദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
ഹൈദരാബാദ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ്, ലെക്ചർ ഹാൾ കോംപ്ലക്‌സ് - III, സരോജിനി നായിഡു സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ (അനക്‌സി) എന്നീ അഞ്ച് പുതിയ കെട്ടിടങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഒക്‌ടോബർ 3ന് വീണ്ടും അദ്ദേഹം തെലങ്കാനയില്‍ എത്തും. നിസാമാബാദ് ജില്ലയിൽ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സംസ്ഥാനത്ത് വീണ്ടും എത്തുന്നത്.
പ്രധാനമന്ത്രി മോദിയുടെ മധ്യപ്രദേശ് സന്ദർശനം
ഒക്‌ടോബർ 2 ന് പ്രധാനമന്ത്രി മോദി മധ്യപ്രദേശ് സന്ദർശിക്കും, അവിടെ ഗ്വാളിയോർ ഡിവിഷനിൽ 2 പൊതുയോഗങ്ങളില്‍ പങ്കെടുക്കും എന്നാണ് സൂചനകള്‍. പിന്നീട് ഒക്‌ടോബർ 6ന് അദ്ദേഹം ജോധ്പൂർ സന്ദർശിക്കുന്നതിനായി സംസ്ഥാനത്ത് വീണ്ടും എത്തിച്ചേരും. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് പ്രധാനമന്ത്രിയുടെ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ജബൽപൂര്‍, ജഗദൽപൂര്‍ എന്നീ പ്രദേശങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി മോദിയുടെ രാജസ്ഥാൻ പര്യടനം
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പ്രധാനമന്ത്രി ഒക്‌ടോബർ 2ന് ചിറ്റോർഗഡിൽ റാലിയില്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.