PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിൽ എത്തും..!!

പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തകൂടി... യോജനയുടെ  12-ാം ഗഡു സംബന്ധിച്ച പ്രധാന വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 05:36 PM IST
  • പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധി യോജനയുടെ 12-ാം ഗഡു സംബന്ധിച്ച പ്രധാന വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.
PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിൽ എത്തും..!!

PM Kisan Yojana Latest Update: പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തകൂടി... യോജനയുടെ  12-ാം ഗഡു സംബന്ധിച്ച പ്രധാന വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 

റിപ്പോര്‍ട്ട് അനുസരിച്ച്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ  12-ാം ഗഡുവായ 2000 രൂപ ഈ മാസം അവസാനം കർഷകരുടെ അക്കൗണ്ടിൽ എത്തും.  ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ്  കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.

Also Read:  PM-KISAN 11th installment: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ലഭിച്ചില്ലേ? കാരണം അറിയാം  

ഇപ്പോള്‍   12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍.  ഈ ഗഡുവിലെ തുകയായ 2,000 രൂപ  ആഗസ്‌റ്റിനും സെപ്‌റ്റംബറിനുമിടയിൽ കൈമാറ്റം ചെയ്യപ്പെടുമെന്നാണ്‌  കേന്ദ്ര കൃഷി മന്ത്രാലയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന  സൂചന. 

Also Read:   PM-KISAN 11th installment: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ഇന്നെത്തും, പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങിനെ അറിയാം? 
  
മെയ് 31 ന്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക്  വിതരണം ചെയ്തിരുന്നു. അതിനുശേഷം e-KYC അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഒരിക്കൽ കൂടി കേന്ദ്ര സര്‍ക്കാര്‍  നീട്ടിയിരുന്നു.  

ഇ-കെ‌വൈ‌സി പൂര്‍ത്തിയാക്കേണ്ട അവന തിയതി  ജൂലൈ 31 ആണ്.  ജൂലൈ 31 ന് ശേഷം ഇ-കെ‌വൈ‌സി  അപ്ഡേറ്റ്  ചെയ്യാന്‍ അവസരം ലഭിക്കില്ല എന്നും  വൃത്തങ്ങൾ പറയുന്നു. അതായത്,  ജൂലൈ 31നകം ഇ-കെവൈസി ചെയ്യുന്നവർക്ക് മാത്രമേ 12-ാം ഗഡുമുതല്‍ സഹായധനമായ 2,000 രൂപ ലഭിക്കുകയുള്ളൂ. അതായത്,  നിങ്ങള്‍ ഇ-കെ‌വൈ‌സിയുടെ പ്രക്രിയ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കുക.

രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi) 2019 ലാണ് ഇത് ആരംഭിച്ചത്.  

പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപവീതം  കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്.  2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പന്ത്രണ്ടാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കർഷകർ.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

  

 

Trending News