PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍  12-ാം ഗഡുവിന്‍റെ കാത്തിരിപ്പിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച പ്രധാന വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 03:52 PM IST
  • പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവായ 2000 രൂപ ഓഗസ്റ്റ്-നവംബർ കാലയളവിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും.
PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

PM Kisan Yojana Latest Update: പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍  12-ാം ഗഡുവിന്‍റെ കാത്തിരിപ്പിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച പ്രധാന വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.  

കേന്ദ്ര കൃഷി മന്ത്രാലയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന  സൂചന അനുസരിച്ച്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ  12-ാം ഗഡുവായ 2000 രൂപ ഓഗസ്റ്റ്-നവംബർ കാലയളവിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും.  ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ്  കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.

Also Read:  PM Kisan: കര്‍ഷകരെങ്കിലും ഈ കുടുംബങ്ങള്‍ക്ക് പ്രതിവർഷം 6,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല..!!    

ഈ പദ്ധതിയുടെ  12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍.  കഴിഞ്ഞ മെയ് 31 ന്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക്  വിതരണം ചെയ്തിരുന്നു. 

എന്നാല്‍, 12-ാം ഗഡു ലഭിക്കുന്നതിന് കര്‍ഷകര്‍ ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്.  അതായത്  കര്‍ഷകര്‍ തങ്ങളുടെ e-KYC അപ്ഡേറ്റ് ചെയ്തിരിക്കണം.  അതായത് കേന്ദ്ര സര്‍ക്കാര്‍  നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച്   ജൂലൈ 31 മുന്‍പായി e-KYC പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക്  പിഎം കിസാൻ യോജനയുടെ സഹായ ധനം ലഭിക്കില്ല. 

Also Read:   PM-KISAN 11th installment: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ലഭിച്ചില്ലേ? കാരണം അറിയാം  

റിപ്പോര്‍ട്ട് അനുസരിച്ച്  ജൂലൈ 31നകം ഇ-കെവൈസി ചെയ്യുന്നവർക്ക് മാത്രമേ 12-ാം ഗഡുമുതല്‍ സഹായധനമായ 2,000 രൂപ ലഭിക്കുകയുള്ളൂ. അതായത്,  നിങ്ങള്‍ ഇ-കെ‌വൈ‌സിയുടെ പ്രക്രിയ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കുക.

e-KYC എങ്ങനെ പൂർത്തിയാക്കാം:- 

ഇ-കെവൈസി (eKYC) പൂർത്തിയാക്കുന്നതിനായി ആദ്യം  പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ https://pmkisan.gov.in/. സന്ദർശിക്കുക 

ഹോംപേജിൽ, 'Farmers Corner'എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക, തുടർന്ന് 'e-KYC' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സേര്‍ച്ച്‌  ടാബിൽ ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. 

OTP നൽകി 'OTP സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂർത്തിയാകും.

PM Kisan Nidhi Yojana എന്നത്   രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.  

പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്.  2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവാണ് ഈ മാസം (മെയ്) 31ന്  വിതരണം ചെയ്യുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News