New Parliament Building Inauguration: രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയില്‍ ഹര്‍ജി

New Parliament Building Inauguration:  കോൺഗ്രസ്, ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, എസ്പി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : May 25, 2023, 04:40 PM IST
  • പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന വിഷയം ഇപ്പോള്‍ സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുകയാണ്. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
New Parliament Building Inauguration: രാഷ്ട്രപതിയെ ക്ഷണിക്കാത്തത്  ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയില്‍ ഹര്‍ജി

New Parliament Building Inauguration: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് വെറും ദിവസങ്ങള്‍ മാത്രം വാക്കി നില്‍ക്കേ ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വന്‍ വിവാദമായി മാറുകയാണ്.  

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന വിഷയം ഇപ്പോള്‍ സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുകയാണ്. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ രാഷ്ട്രപതിയെ ചടങ്ങില്‍ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും രാഷ്ട്രപതി പാർലമെന്‍റിന്‍റെ അവിഭാജ്യ ഘടകമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ സംഭവിക്കുന്നത്‌ ഭരണഘടനാ ലംഘനമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹര്‍ജി നല്‍കിയത്.        

Also Read:  Dangerous to Live: നവി മുംബൈയിലെ 524 കെട്ടിടങ്ങൾ അപകടകരമായ നിലയില്‍,  താമസക്കാരോട് ഒഴിയാൻ നിര്‍ദ്ദേശിച്ച് അധികൃതര്‍

അതേസമയം, 28ന്  നടക്കുന്ന പരിപാടി 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരിയ്ക്കുകയാണ്. അതേസമയം, BJDയും YSR കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുക്കും. 

Also Read:  LIC WhatsApp Service: എൽഐസി വാട്ട്‌സ്ആപ്പ് സേവനം എങ്ങിനെ ആക്ടീവ് ചെയ്യാം? ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം 

അതിനിടെ വേറിട്ട ആവശ്യവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് എംപി അസദുദ്ദീൻ ഒവൈസി. പുതിയ പാർലമെന്‍റ്  മന്ദിരം ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യണമെന്ന് എംപി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു...!!

19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരണം പ്രഖ്യാപിച്ചു
 
കോൺഗ്രസ്, ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, എസ്പി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാരിന് കീഴിൽ ജനാധിപത്യത്തിന്‍റെ ആത്മാവ് പാർലമെന്‍റില്‍ നിന്ന് നീക്കം ചെയ്തതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
 
അതിനിടെ, പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ ഐക്യത്തിൽ ഭിന്നത എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. പ്രതിപക്ഷം തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു. ആചാര്യ പ്രമോദ് കൃഷ്ണൻ ഈ വിഷയത്തില്‍ തന്‍റെ  പാർട്ടിയായ  കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം നിലനിർത്തി.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി BJP നേതാക്കള്‍ രംഗത്തെത്തി. രാജ്യത്തിന്‍റെ മഹത്തായ ഈ ദിനത്തെ അപമാനിക്കുന്നത് നിരുത്തരവാദപരമാണെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്ന് മെയ് 28ന് പുതിയ പാർലമെന്‍റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിക്കും. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടൽ നിർവഹിച്ചിരുന്നു. റെക്കോർഡ് സമയത്താണ് ലോകോത്തര നിലവാരത്തിലുള്ള  പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിരിയ്ക്കുന്നത്...!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News