Platform Ticket Price Hike: ഒക്ടോബര്‍ 1 മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാകും

ഉത്സവകാലത്തെ തിരക്ക് ഒഴിവാക്കാൻ  അടിപൊളി ഐഡിയയുമായി ദക്ഷിണ റെയിൽവേ. നടപടിയുടെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 03:57 PM IST
  • ഉത്സവകാലത്തെ തിരക്ക് ഒഴിവാക്കാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി ദക്ഷിണ റെയിൽവേ.
Platform Ticket Price Hike: ഒക്ടോബര്‍ 1 മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാകും

Platform Ticket Price Hike: ഉത്സവകാലത്തെ തിരക്ക് ഒഴിവാക്കാൻ  അടിപൊളി ഐഡിയയുമായി ദക്ഷിണ റെയിൽവേ. നടപടിയുടെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. 

വര്‍ദ്ധിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഒക്‌ടോബർ 1 മുതൽ 2023 ജനുവരി 31 വരെയാണ് നിലവിലുണ്ടാകുക. ടിക്കറ്റ് നിരക്ക്  10 രൂപയിൽ നിന്ന് 20 രൂപയായാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്, ദക്ഷിണ റെയിൽവേ അറിയിച്ചു.ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ചെന്നൈയിലാണ്. അതായത്,  സൗത്ത് സോണിന് കീഴിലുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നാളെ മുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് 20 രൂപയ്ക്കായിരിയ്ക്കും ലഭിക്കുക.  

Also Read:  Vande Bharat Train: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി 

അതേസമയം, ഉത്സവകാലത്തെ തിരക്ക് ഒഴിവാക്കാൻ ദക്ഷിണ റെയിൽവേ കണ്ടെത്തിയ നടപടി ഉത്സവ സീസണിൽ സാധാരണക്കാർക്ക് വിലക്കയറ്റത്തിന്‍റെ മറ്റൊരു ഷോക്ക് കൂടിയാണ് നല്‍കിയിരിയ്ക്കുന്നത്. 

ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താംബരം, കാട്പാടി, ചങ്ങൽപട്ട്, അറക്കോരം, തിരുവള്ളൂർ, ആവഡി തുടങ്ങി പ്രധാനപ്പെട്ട നിരവധി റെയിൽവേ സ്റ്റേഷനുകൾ പ്രധാനമായും ചെന്നൈ ഡിവിഷനിൽ ഉൾപ്പെടുന്നു. ഈ റെയിൽവേ സ്റ്റേഷനുകള്‍ സ്വാഭാവികമായും തിരക്ക് നിറഞ്ഞതാണ്‌.  ഇനി മുതല്‍ ഈ സ്റ്റേഷനുകളില്‍ പോകാനായി ഇനി യാത്രക്കാര്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കേണ്ടതായി വരും. 

രാജ്യത്തെ പ്രധാന ഉത്സവങ്ങളായ ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്കായി പലരും സ്വന്തം വീടുകളിലേയ്ക്ക് പോകുന്നു. ഈ സാഹചര്യത്തില്‍ അവരെ  യാത്രയയ്ക്കാനായി അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ റെയിൽവേ സ്റ്റേഷനിൽ പോകും. ഇത്തരത്തില്‍ അനാവശ്യ തിരക്ക് ഒഴിവാക്കാനാണ് ദക്ഷിണ റെയിൽവേയുടെ ഈ നടപടി

അതേസമയം,  ദക്ഷിണേന്ത്യക്ക് പിന്നാലെ വടക്കൻ റെയിൽവേയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക..... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News