തിരുവനന്തപുരം: ഒരു മാറ്റവും ഉണ്ടായില്ല രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. ഇന്നത്തെ വിലക്കയറ്റത്തോടെ ഡീസൽ 100 രൂപക്ക് തൊട്ടടുത്തേക്ക് എത്തുകയാണ്. ഒരു രൂപ കൂടി കൂടിയാൽ തിരുവനന്തപുരത്ത് ഡീസൽ 100 രൂപയാകും. ഇന്ന് മാത്രം ഡീസലിന് 37 പൈസയും പെട്രോളിന്(Petrol) 30 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്തെ ഇന്നത്തെ ഡീസൽ വില 99 രൂപ 47 പൈസയാണ്. പെട്രോൾ വില നോക്കിയാൽ തിരുവനന്തപുരത്ത് മാത്രം പെട്രോൾ വില106.06 രൂപയാണ്. എന്നാൽ ഇന്ന് കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 104.10 രൂപയും ഡീസലിന് 97 രൂപ 57 പൈസയുമാണ് വില.
Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
ഇതോടൊപ്പെം തന്നെ കോഴിക്കോട്ടെ പെട്രോൾ വില 104.32 രൂപയും ഡീസലിൻറെ വില 97.91 രൂപയുമാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇന്ധനവിലയിൽ വർധന രാജ്യത്ത് ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വില ഒരു തരി കൂടിയിട്ടില്ല.
Also Read: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ
ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതാണ് വിലയിൽ കുറവില്ലാത്തതെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാന സർക്കാരുകളുടെ ഏറ്റവും വലിയ നികുതികളിൽ ഒന്നാണ് ഇന്ധനം. ഇത് എന്തായാലും ഉടനെ ജി.എസ്.ടിയിലേക്ക് ഉൾപ്പെടുത്തില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...