ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചേക്കും. വാക്സിൻ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് പുതിയ സൂചനകൾ പുറത്തു വരുന്നത്.അതേസമയം ഇന്ന് നാല് സംസ്ഥാനങ്ങളിൽ വാക്സിൻ ഡ്രൈ റൺ നടത്തും. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഇവിടങ്ങളിലെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റൺ. ഇന്നും നാളെയുമായി രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റൺ നടത്തുക.
അടുത്തയാഴ്ച തന്നെ Covid വാക്സിൻറെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുമെന്നാണ് വിവരം.ഓക്സ്ഫോഡ് സർവകലാശാലയും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീൽഡ് മാത്രമാണ് വിശദമായ വിവരങ്ങൾ അടങ്ങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.ഇത് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ പരിശോധിച്ച് വരികയാണ്. മകോവാക്സിനും ഫൈസറും കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിച്ചിട്ടില്ല.
Also read: Covid Update: സംസ്ഥാനത്ത് 4,905 പേര്‍ക്കുകൂടി കോവിഡ്, മരണസംഖ്യ മൂവായിരത്തിലേയ്ക്ക്
കുത്തിവെപ്പെടുക്കല്‍, Vaccine സ്വീകരിച്ച് കഴിഞ്ഞാൽ ഏതെങ്കിലും രീതിയിലുള്ള പ്രത്യാഘാതം ഉണ്ടാകുന്ന സാഹര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വാക്സിൻ എത്തിക്കുന്നത് സംബന്ധിച്ചുള്ള മാർഗങ്ങൾ എന്ന സംബന്ധിച്ച് പരിശോധന നടത്തും. ഡ്രൈ റണ്ണിന് ശേഷം സംസ്ഥാനങ്ങൾ നീരീക്ഷണം സംബന്ധിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണം. രാജ്യത്ത് ആദ്യഘട്ടത്തിൽ30 കോടി പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഇതുവരെ 2,360 പരിശീലന സെഷനുകൾ നടന്നിട്ടുണ്ട്, മെഡിക്കൽ ഓഫീസർമാരും വാക്സിനേറ്റർമാരും ഉൾപ്പെടെ 7,000 ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അതേസമയം അടുത്ത ആഴ്ചയോടെ രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.Serum ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനാണ് അംഗീകാരം നല്‍കിയേക്കുക. കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ വാക്സിൻ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy