UN General Assembly : പാക്കിസ്ഥാൻ തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്ന് യുഎന്നിൽ ഇന്ത്യ; കാശ്മീരിൽ നിന്ന് ഉടൻ ഒഴിയണമെന്നും ആവശ്യം

ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 10:16 AM IST
  • ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു.
  • ഇതിന് ശക്തമായ രീതിയിൽ തന്നെ മറുപടി കൊടുക്കുകയായിരുന്നു ഇന്ത്യ.
  • ഇത് കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യ കടകമാണെന്ന്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഇന്ത്യ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസ്സെംബ്ലിയിൽ പറഞ്ഞു.
  • ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബേയാണ് ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസ്സെംബ്ലിയിൽ വെള്ളിയാഴ്ച സംസാരിച്ചത്.
UN General Assembly : പാക്കിസ്ഥാൻ തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്ന് യുഎന്നിൽ ഇന്ത്യ; കാശ്മീരിൽ നിന്ന് ഉടൻ ഒഴിയണമെന്നും ആവശ്യം

New Delhi:  പാക്കിസ്ഥാൻ (Pakistan) തീവ്രവാദികളെ (Terrorist) സംരക്ഷിക്കുന്നുവെന്നത് ആഗോളതലത്തിൽ എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണെന്ന് ഇന്ത്യ ഐക്യ രാഷ്ട്ര സഭയിൽ (United Nations) പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന് ശക്തമായ രീതിയിൽ തന്നെ മറുപടി കൊടുക്കുകയായിരുന്നു ഇന്ത്യ.

ഇത് കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യ കടകമാണെന്ന്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഇന്ത്യ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസ്സെംബ്ലിയിൽ പറഞ്ഞു. ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബേയാണ് ഐക്യ രാഷ്ട്ര സഭയുടെ ജുനേനറൽ അസ്സെംബ്ലിയിൽ വെള്ളിയാഴ്ച സംസാരിച്ചത്.

ALSO READ: PM Modi US Visit: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ സൗഹൃദത്തിന് ആക്കംകൂട്ടി മോദി ബൈഡന്‍ കൂടിക്കാഴ്ച, ചിത്രങ്ങള്‍ കാണാം....

യുണൈറ്റഡ് നേഷൻസ് ഓഫ് സെക്യൂരിറ്റി കൌൺസിൽ വിലക്കിയിട്ടുള്ള നിരവധി തീവ്രവാദികൾ പാകിസ്ഥാനിലാണ് ഉള്ളതെന്ന് സ്നേഹ ദുബയ് പറഞ്ഞു. ഒസാമ ബിൻ ലാദന് പോലും ജീവിക്കാനുള്ള സൗകര്യം പാക്കിസ്ഥാൻ ഒരിക്കിയിരുന്നെന്നും അവർ ആരോപിച്ചു. ഇപ്പോഴും പാകിസ്താനിലെ നേതൃത്വം ബിൻ ലാദനെ രക്‌തസാക്ഷിയായി ആണ് കാണുന്നതെന്നും സ്നേഹ ആരോപിച്ചു.

ALSO READ: PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും

എന്റെ രാജ്യത്തിനെതിരെ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടത്താൻ യുഎൻ  പ്ലാറ്റ്ഫോമുകൾ പാകിസ്ഥാൻ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമായല്ലെന്ന് സ്നേഹ ദുബൈ പറഞ്ഞു.  ഭീകരർ സ്വതന്ത്രമായി കടന്നുപോകുന്ന രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ  ശ്രമിക്കുകയാണ് പകിസ്താൻ പ്രധാനമന്ത്രി ചെയ്യുന്നതെന്നും സ്നേഹ ആരോപിച്ചു. പാകിസ്ഥാനിൽ സാധാരണക്കാർ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവർ കനത്ത പ്രശനങ്ങളാണ് നേരിടുന്നതെന്നും സ്നേഹ പറഞ്ഞു.

ALSO READ: PM Modi US Visit: കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി മോദി; ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസ്സെംബിയെ അഭിസംഭിദാന ചെയ്ത് സംസാരിക്കും. ഈ കോവിഡ് പ്രതിസന്ധി സമയത്ത് ഇതിനെ മറികടക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. കൂടാതെ ആഗോള തലത്തിലുള്ള പ്രശനങ്ങൾ നേരിടാൻ ഇന്ത്യയുടെ പൂർണ പങ്കാളത്തവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News