Operation kaveri:സുഡാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; ഓപ്പറേഷൻ കാവേരി പൂർണമെന്ന് വിദേശകാര്യ മന്ത്രാലയം

10 ദിവസം കൊണ്ടാണ് ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യക്കാരെ പൂർണമായി ഒഴിപ്പിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 6, 2023, 08:38 AM IST
  • ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൈത്യമായിരുന്നു ഓപ്പറേഷൻ കാവേരി.
  • 3862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്.
  • നാട്ടിലേക്ക് മടങ്ങാൻ ഇനി ഇന്ത്യക്കാർ ആരും കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Operation kaveri:സുഡാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; ഓപ്പറേഷൻ കാവേരി പൂർണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൈത്യമായിരുന്നു ഓപ്പറേഷൻ കാവേരി. 3862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ഇനി ഇന്ത്യക്കാർ ആരും ബാക്കിയില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 47 പേരെ കൂടി ഇന്നലെ സുഡാനിൽ നിന്നും ജിദ്ദയിലേക്ക് എത്തിച്ചു. 

10 ദിവസം കൊണ്ടാണ് ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയാക്കിയത്. സൗദി അറേബ്യ അടക്കമുള്ള വിദേശ രാജ്യങ്ങൾ ഈ ദൗത്യത്തിൽ ഇന്ത്യയെ സഹായിച്ചു. ഈ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോ​ഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News