Onion Price Latest News: ഉള്ളിവില വീണ്ടും കണ്ണീരിലാഴ്ത്തുന്നു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളിയുടെ വില കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രണ്ട് മൂന്ന് മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.വിലക്കയറ്റത്തിന്റെ കാരണം ഇറക്കുമതിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ മൊത്ത വില ക്വിന്റലിന് 1000 രൂപയായി ഉയർന്നിട്ടുണ്ട്.
ഡൽഹിയിൽ ഉള്ളി വില ഇരട്ടിയായി
ഡൽഹിയിൽ ഉള്ളിയുടെ (Onion Price) ചില്ലറ വിൽപ്പന വില 50 നും 60 നും ഇടയിൽ എത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ ഉള്ളിക്ക് 20 മുതൽ 30 രൂപ വരെയായിരുന്നു വില. ഏഷ്യയിലെ വൻകിട പച്ചക്കറി വിപണിയായ ആസാദ്‌പൂർ മണ്ഡി കമ്മിറ്റി ചെയർമാൻ ആദിൽ അഹമ്മദ് ഖാൻ പറയുന്നതനുസരിച്ച് ഉള്ളിയുടെ വരവ് കുറഞ്ഞത് മുതലാണ് ഉള്ളി വില ഉയരാൻ തുടങ്ങിയത് എന്നാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായയും മഴ ഉള്ളി വിളയേയും ബാധിച്ചു. ഒരാഴ്ച മുമ്പ് ഉള്ളിയുടെ മൊത്ത വില കിലോഗ്രാമിന് 22 രൂപയായിരുന്നു ഇത് നിലവിൽ കിലോയ്ക്ക് 33 രൂപയിലെത്തിയിരിക്കുകയാണ്.
Also Read: Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം
ഡൽഹിക്ക് (Delhi) പുറമേ മറ്റ് നഗരങ്ങളിലും ഉള്ളിയുടെ വില വർദ്ധിക്കുന്നു. ഗാസിയാബാദിൽ കഴിഞ്ഞ 6-7 ദിവസത്തിനുള്ളിൽ ഉള്ളി വില പെട്ടെന്നു വർദ്ധിക്കുകയും നിരക്ക് ഇരട്ടിയാവുകയും ചെയ്തു. ഇവിടുത്തെ മൊത്ത കച്ചവടക്കാർ പറയുന്നതനുസരിച്ച് നാസിക്കിൽ നിന്ന് വരുന്ന ഉള്ളിയുടെ മൊത്ത നിരക്ക് 500-700 രൂപ വർദ്ധിച്ചുവെന്നാണ്. ഇതുമൂലം ഉള്ളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 40 മുതൽ 50 വരെ ഉയർന്നു. ഒരാഴ്ച മുമ്പ് വരെ കിലോയ്ക്ക് 25-30 രൂപയ്ക്ക് വിറ്റു. ഇപ്പോൾ നോയിഡയിൽ ഉള്ളി കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ എത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ അൽവാറിൽ നിന്ന് നവംബർ 15 വരെ മണ്ഡിയിൽ സവാള വരുന്നുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വരവ് കുറഞ്ഞു അതുകൊണ്ടാണ് വില വർദ്ധിച്ചതെന്നുമാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഫെബ്രുവരി 15 ന് നാസിക്കിൽ നിന്ന് സവാള വിതരണം ആരംഭിക്കുമെന്നും അതിനുശേഷം വില വീണ്ടും മയപ്പെടുമെന്നും വ്യാപാരികൾ അറിയിച്ചു.
ഗുരുഗ്രാമിലെ ഫരീദാബാദിലും സവാള വില വർദ്ധിച്ചു
ഫരീദാബാദ് പച്ചക്കറി വിപണിയായ ഡാബുവയിൽ ഒരാഴ്ച മുമ്പ് സവാള കിലോയ്ക്ക് 20-35 രൂപയ്ക്ക് വൻതോതിൽ വിറ്റു. ചില്ലറ വിൽപ്പന വില 40-45 രൂപയായിരുന്നു, എന്നാൽ ഇപ്പോൾ അവ 60 രൂപയിലെത്തിയിരിക്കുകയാണ്. ഗുരുഗ്രാമിലെ ഖണ്ട്സ പച്ചക്കറി വിപണിയുടെ കാര്യവും ഇതുതന്നെയാണ്. ഉള്ളിയുടെ മൊത്ത വില കിലോയ്ക്ക് 40 രൂപയായി ഉയർന്നു, നേരത്തെ കിലോയ്ക്ക് 30 രൂപയായിരുന്നു.
പച്ചക്കറികളും വിലയേറിയതായി
ഡൽഹിയിൽ (Delhi) ഉള്ളിക്കൊപ്പം മറ്റ് പച്ചക്കറികളുടേയും വില വർദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ 10 മുതൽ 15 ദിവസത്തിനുള്ളിൽ മട്ടർ, കാബേജ്, റാഡിഷ്, കാരറ്റ് എന്നിവയുടെ വിലയും 10 മുതൽ 20 ശതമാനം വരെ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഉരുളക്കിഴങ്ങ് വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നവംബറിൽ 50 മുതൽ 60 കിലോഗ്രാം വരെ ഡൽഹിയിലെ റീട്ടെയിൽ വിപണികളിൽ വിൽക്കുന്ന ഉരുളക്കിഴങ്ങ് പ്രതിദിനം 8 മുതൽ 10 കിലോഗ്രാം വരെ വിൽക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അതിന്റെ വില പകുതിയായി കുറഞ്ഞു. ഉയർന്ന വിളവ് കാരണം ഉരുളക്കിഴങ്ങ് വില ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
Also Read: Driving Licence ന് വേണ്ടി ഇനി ടെസ്റ്റ് നൽകേണ്ടതില്ല! പുതിയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നു
ആളുകൾ ഉള്ളി വാങ്ങുന്നത് കുറച്ചു
പച്ചക്കറികളുടെ വില കുറയേണ്ട ഈ സീസണിൽ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റാഞ്ചിയിലും (Ranchi) ഉള്ളി കിലോയ്ക്ക് 45 മുതൽ 50 രൂപ വരെ വിൽക്കുന്നു. ഉള്ളിക്ക് പുറമെ മറ്റ് പച്ച പച്ചക്കറികളും വിലയേറിയതായി. നേരത്തെ 5 കിലോ ഉള്ളി ഒരുമിച്ച് വങ്ങരുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അര കിലോയിൽ ഒപ്പിക്കുന്നുവെന്നാണ് ആളുകൾ പറയുന്നത്. ഉള്ളി ലഭിക്കുന്നത് തന്നെ ഉയർന്ന വിലയ്ക്ക് ആണെന്നും കിലോയ്ക്ക് വെറും 2 മുതൽ 3 രൂപ വരെ മാത്രമാണ് ലാഭം ലഭിക്കുന്നതെന്നും കടയുടമകൾ പറയുന്നു.
മൊത്ത വില മഹാരാഷ്ട്രയിൽ 1000 രൂപയായി ഉയർന്നു
വിളയുടെ കാലതാമസം കാരണം രാജ്യത്ത് ഉള്ളിയുടെ മൊത്ത വില ക്വിന്റലിന് 1000 രൂപയായി ഉയർന്നു. മഹാരാഷ്ട്രയിൽ (Maharashtra) ജനുവരി തുടക്കത്തിൽ പെയ്ത മഴ വിളയുടെ വരവിനെ ബാധിച്ചു. മഹാരാഷ്ട്രയിലെ ലസൽഗാവ് മണ്ഡിയിൽ സവാളയുടെ വില ജനുവരി 30 ന് ക്വിന്റലിന് 2700 രൂപയായിരുന്നു, ഫെബ്രുവരി 2 ന് ഇത് 3500 രൂപയിലെത്തി, ഫെബ്രുവരി 4 ന് വില 3260 രൂപയായി കുറഞ്ഞു. നാസിക്കിലെ എപിഎംസി മാൻഡിസിലെ ഉള്ളി വില ക്വിന്റലിന് 3050 മുതൽ 3200 രൂപ വരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...