ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, പ്രശ്നവുമില്ല: നിര്‍മ്മല സീതാരാമന്‍

താന്‍ അധികം ഉള്ളി കഴിക്കാറില്ലയെന്നും അതുകൊണ്ടുതന്നെ ഉള്ളി വില വര്‍ധിക്കുന്നതില്‍ പ്രശ്നവുമില്ലയെന്നും നിര്‍മ്മല സീതാരാമന്‍.  

Last Updated : Dec 5, 2019, 10:25 AM IST
  • ഉള്ളി വില കുതിക്കുന്നത് സംബന്ധിച്ച് അസാധാരണ മറുപടിയുമായി കേന്ദ്ര ധനമന്ത്രി.
  • താന്‍ അധികം ഉള്ളി കഴിക്കാറില്ലയെന്നും അതുകൊണ്ടുതന്നെ ഉള്ളി വില വര്‍ധിക്കുന്നതില്‍ പ്രശ്നമില്ലയെന്നും ധനമന്ത്രി പറഞ്ഞു.
ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, പ്രശ്നവുമില്ല: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില കുതിക്കുന്നത് സംബന്ധിച്ച് അസാധാരണ മറുപടിയുമായി കേന്ദ്ര ധനമന്ത്രി.

താന്‍ അധികം ഉള്ളി കഴിക്കാറില്ലയെന്നും അതുകൊണ്ടുതന്നെ ഉള്ളി വില വര്‍ധിക്കുന്നതില്‍ പ്രശ്നവുമില്ലയെന്നുമായിരുന്നു ഉള്ളിവില വര്‍ധനവിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇന്നലെ ധനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം.

'ഞാന്‍ അധികം ഉള്ളിയും, വെളുത്തുള്ളിയും കഴിക്കാറില്ല, അതുകൊണ്ട് ഒരു പ്രശ്നവുമില്ല.  ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്' ഇതായിരുന്നു ധനമന്ത്രി ഇന്നലെ ലോക്സഭയില്‍ ഉന്നയിച്ച പരാമര്‍ശം.

രാജ്യത്ത് ഉള്ളിയുടെ വില റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് കുതിക്കുന്നത്. വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ വിശദീകരിക്കവേയായിരുന്നു ധനമന്ത്രിയുടെ ഈ പരാമര്‍ശം. 

മന്ത്രിയുടെ ഈ പരാമര്‍ശം സഭാംഗങ്ങളില്‍ ചിരി പടര്‍ത്തിയെങ്കിലും ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന്‍ സഭയിലെ മറ്റൊരംഗവും പറഞ്ഞു. 

കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളില്‍ നിന്നും ഉള്ളി കുറവ് നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വര്‍ധനവ് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ധനമന്ത്രി വിശദീകരിച്ചു.

Trending News