Onam 2022: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Onam 2022: നന്മയുടെയും ഒരുമയുടെയും പൊൻവെളിച്ചമേകി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചിങ്ങമാസത്തിലെ തിരുവോണം ആഘോഷപൂർവ്വം കൊണ്ടാടുന്ന തിരക്കിലാണ് മലയാളികൾ.  

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 11:49 AM IST
  • നന്മയുടെയും ഒരുമയുടെയും പൊൻവെളിച്ചമേകി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്
  • ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Onam 2022: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Onam 2022: നന്മയുടെയും ഒരുമയുടെയും പൊൻവെളിച്ചമേകി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചിങ്ങമാസത്തിലെ തിരുവോണം ആഘോഷപൂർവ്വം കൊണ്ടാടുന്ന തിരക്കിലാണ് മലയാളികൾ.  നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്.  ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകൾ   'ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ' എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

 

ഓണം സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമുവും ആശംസിച്ചു.  'എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.  വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.  ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ' എന്ന് രാഷ്ട്രപതി ദ്രൌപതി മുർമു ആശംസിച്ചിട്ടുണ്ട്.  കേന്ദ്ര ആഭ്യന്തര മാന്തി അമിത് ഷായും ഓണാശംസകൾ അറിയിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News