Suspicious Packet Found In J&K: ജമ്മുകശ്മീരില്‍ സംശയാസ്പദമായ നിലയില്‍ തോക്കും പണവും കണ്ടെത്തി

Suspicious Packet Found In J&K: സാംബ ജില്ലയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ പാക്കറ്റ് ബോംബ് സ്‌ക്വാഡ് പരിശോധിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഡ്രോണ്‍ വഴിയാണ് പാക്കറ്റ് താഴെയിട്ടതെന്നാണ് സംശയം.  

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 12:40 PM IST
  • ജമ്മുകശ്മീരില്‍ സംശയാസ്പദമായ നിലയില്‍ തോക്കും പണവും കണ്ടെത്തി
  • ഡ്രോണ്‍ വഴിയാണ് പാക്കറ്റ് താഴെയിട്ടതെന്നാണ് സംശയം
Suspicious Packet Found In J&K: ജമ്മുകശ്മീരില്‍ സംശയാസ്പദമായ നിലയില്‍ തോക്കും പണവും കണ്ടെത്തി

സാംബ: Suspicious Packet Found In J&K:  ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ സംശയാസ്പദമായ രീതിയില്‍ സീല്‍ ചെയ്ത ഒരു പാക്കറ്റ് കണ്ടെത്തിയാതായി റിപ്പോർട്ട്. പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സീല്‍ ചെയ്ത പാക്കറ്റില്‍ നിന്നും 45 ലക്ഷം രൂപയും രണ്ട് പിസ്റ്റളുകളും നാല് ലോഡഡ് മാഗസിനുകളും കണ്ടെത്തിയാതായി റിപ്പോർട്ട്. 

 

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഡ്രോണ്‍ വഴിയാണ് പാക്കറ്റ് താഴെയിട്ടതെന്നാണ് സംശയം.  വിജയ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം ഇന്ന് സാംബയിലെ ചാനി മന്‍ഹാസനു സമീപമുള്ള വയലില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ഒരു പാക്കറ്റ് കണ്ടെടുത്തുവെന്ന് അഡീഷണല്‍ എസ്പി സുരീന്ദര്‍ ചൗധരി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഗ്രാമവാസികളാണ് വിജയ്പൂര്‍ പ്രദേശത്തെ വയലില്‍ ഇങ്ങനൊരു പാക്കറ്റ് കിടക്കുന്നതായി പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News