മഹാരാഷ്ട്രയിലും (Maharasthra) ഒഡിഷയിലും കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്രയിലെ റായിഘട്ടിൽ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചു. ആയിരത്തോളം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തു. ബുധനാഴ്ച പെയ്യ്ത മഴയെ തുടർന്ന് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് (Rain) സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഒഡിഷയിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മിഷണർ പ്രദീപ് ജെന വ്യാഴാഴ്ച എല്ലാ ജില്ലാ കളക്ടർമാരോടും എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കാൻ അറിയിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് നദികളിലും നദീതീരങ്ങളിലും പ്രളയം ഉണ്ടാകാൻ സാധ്യയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് (Water Logging) ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ജീവനും മറ്റ് വസ്തുക്കൾക്കും കേട് വരാത്ത രീതിയിൽ എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട ആരംഭിച്ച കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കനത്ത മഴയിൽ കെട്ടിടം തകർന്ന് (Building Collapse) വീണതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര (Maharashtra) സർക്കാർ ഇന്ന് അറിയിച്ചു. മുംബൈയിലെ (Mumbai) മൽവാനിയിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പരിക്കേറ്റവരുടെ ചികിത്സയും ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...