പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 63 വയസ്സായിരുന്നു.
ഒക്ടോബറിൽ നടന്ന ഒരു ഷോയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു.
Read Also: കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ തീരുമാനം പിന്നീട്
ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഫാഷൻ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി.
2006ൽ ഇന്ത്യൻ ഫാഷൻ അവാർഡ്‌സിൽ 'ഡിസൈനർ ഓഫ് ദ ഇയർ' പുരസ്‌കാരവും രോഹിത് നേടിയിരുന്നു. 2012 ൽ ലാക്‌മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2010 ഫെബ്രുവരിയിൽ രോഹിതിന് ആൻജിയോപ്ലാസി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. രോഹിതിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ രംഗത്തെത്തി. 'ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പരമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും മുന്നോട്ടുള്ള ചിന്തയും ഫാഷൻ ലോകത്ത് നിലനിൽക്കുമെന്ന്' ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സുനിൽ സേത്തി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.