New Delhi: മുന്‍നിര ദേശീയ രാഷ്ട്രീയത്തില്‍നിന്നും അല്പം മാറി, തന്‍റെ മന്ത്രാലയത്തിന്‍റെ ചുമതലകളില്‍ മുഴുകിയിരിയ്ക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി. അദ്ദേഹത്തിന്‍റെ കീഴില്‍ രാജ്യത്ത് റോഡ് ഹൈവേ വികസനം ത്വരിതഗതിയിലാണ് നടക്കുന്നത്.
രാജ്യ പുരോഗതിയുടെ നാഴികക്കല്ലാകുന്ന നിരവധി റോഡുകളും ഹൈവേകളുടേയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരി പങ്കെടുത്ത ഒരുചടങ്ങില്‍ പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഒരു സംഭവം വിശദീകരിയ്ക്കുകയുണ്ടായി. തന്‍റെ തുറന്ന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട വ്യക്തിയായ ഗഡ്കരി നടത്തിയ പരാമര്‍ശങ്ങള്‍ ഏവരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു.
ബീഹാറിലെ സുൽത്താൻഗഞ്ചിൽ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തില്‍ വിശദീകരണമാരാഞ്ഞപ്പോള്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രതികരണം അദ്ദേഹത്തെ വിസ്മയിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 29നാണ് സംഭവം. ബീഹാറില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു പാലം തകര്‍ന്നുവീണു. കാരണം അന്വേഷിച്ചപ്പോള്‍ സെക്രട്ടറി നല്‍കിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശക്തമായ കാറ്റ് മൂലമാണ് പാലം തകര്‍ന്നത് എന്നായിരുന്നു സെക്രട്ടറി നല്‍കിയ മറുപടി, ഗഡ്കരി ഒരു പരിപാടിയിൽ പറഞ്ഞു.
#WATCH...I don't understand how can a bridge collapse due to strong winds, there must be some fault...We must aim for perfection without compromising quality...: Union Roads & Transport Minister Nitin Gadkari on the bridge collapse in (Sultanganj), Bihar (09.05) pic.twitter.com/riWGKq3YxL
— ANI (@ANI) May 10, 2022
ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം നല്‍കാന്‍ കഴിയുക എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. കാറ്റ് മൂലം എങ്ങിനെയാണ് പാലം തകരുക? നിര്‍മ്മാണത്തിലെ എന്തെങ്കിലും പിഴവ് പാലത്തിന്‍റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചതാകാം. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പാലങ്ങളുടെ നിർമ്മാണച്ചെലവ് കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബീഹാറിലെ സുൽത്താൻഗഞ്ചിൽ ഗംഗയ്ക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം ഏപ്രിൽ 29ന് ഉണ്ടായ ഇടിമിന്നലിൽ തകർന്നു. ഈ സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബീഹാറിലെ സുൽത്താൻഗഞ്ചിനും അഗ്വാനി ഘട്ടിനും ഇടയിലുള്ള പാലത്തിന്‍റെ നിർമ്മാണം 2014ലാണ് ആരംഭിച്ചത്. 2019 ൽ ഈ പാലത്തിന്‍റെ നിര്‍മ്മാണം പൂർത്തിയാകേണ്ടതായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. പണി ഇപ്പോഴും തുടരുകയാണ്.
3,116 മീറ്റർ നീളമുള്ളതാണ് പാലം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളില്‍ ഒന്നായിരിയ്ക്കും ഇത്. ഈ പാലത്തില്‍ നിന്നും ഗംഗയുടെ അതി മനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...