മകളുടെ വിവാഹക്ഷണക്കത്ത് ഗണപതിയ്ക്ക് സമര്‍പ്പിക്കാന്‍ അംബാനി കുടുംബമെത്തി...

ഹൈന്ദവ വിശ്വാസമനുസരിച്ച് മംഗളകര്‍മ്മങ്ങള്‍ ആദ്യം അറിയിക്കേണ്ടത് ഗണപതി ഭാഗവനെയാണ്. മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കാന്‍ വിഘ്നേശ്വരന്‍റെ അനുഗ്രഹം അനിവാര്യം തന്നെ.

Last Updated : Oct 30, 2018, 05:32 PM IST
മകളുടെ വിവാഹക്ഷണക്കത്ത് ഗണപതിയ്ക്ക് സമര്‍പ്പിക്കാന്‍ അംബാനി കുടുംബമെത്തി...

ഹൈന്ദവ വിശ്വാസമനുസരിച്ച് മംഗളകര്‍മ്മങ്ങള്‍ ആദ്യം അറിയിക്കേണ്ടത് ഗണപതി ഭാഗവനെയാണ്. മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കാന്‍ വിഘ്നേശ്വരന്‍റെ അനുഗ്രഹം അനിവാര്യം തന്നെ.

വിശ്വാസമനുസരിച്ച് തന്‍റെ മകളുടെ വിവാഹക്ഷണക്കത്ത് ഭഗവാന് സമര്‍പ്പിക്കാന്‍ അംബാനി കുടുംബമെത്തി. 
മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിലാണ് മുകേഷ് അംബാനിയും കുടുംബവും എത്തിയത്.

മുകേഷ് അംബാനി, നിതാ അംബാനി, കോകിലബെന്‍, ആനന്ദ് അംബാനി എന്നിവരാണ്‌ തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.

നിതാ- മുകേഷ് അംബാനിയുടെയുടെ ഒരേയൊരു മകൾ ഇഷ അംബാനിയുടെ വിവാഹം വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് പിരാമലുമായാണ് നടക്കുക.

ഇറ്റലിയിലെ അത്യാഢംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ 21ന് തുടങ്ങി 23വരെ മൂന്ന് ദിവസമായാണ് ചടങ്ങ് നടന്നത്.

അതേസമയം, മകളുടെ വിവാഹതിയതി അംബാനി കുടുംബം രഹസ്യമാക്കി വച്ചിരിക്കുകയാണ്. 

Trending News