Budget Halwa Ceremony 2024: ബജറ്റ് പൂര്‍ത്തിയായി, അച്ചടിയ്ക്ക് കൈമാറുന്നതിന് മുന്‍പായി നോർത്ത് ബ്ലോക്കിൽ ഹൽവ ചടങ്ങ് ആഘോഷിച്ചു.
ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ഹൽവ ചടങ്ങ് പൂർത്തിയാക്കി എല്ലാ ഉദ്യോഗസ്ഥർക്കും ഹൽവ വിതരണം ചെയ്യുകയും ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസൻറാവു കരാദ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also Read: Gyanvapi Row: എല്ലാ കക്ഷികൾക്കും ASI റിപ്പോർട്ട് ലഭിക്കും, ഗ്യാന്‍വാപി കേസില്‍ നിര്‍ണ്ണായക വിധി
ഹൽവ ചടങ്ങിന് ശേഷം ബജറ്റ് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു എന്നതാണ് പാരമ്പര്യം. അതായത്, ബജറ്റിന് മുന്നോടിയായി എല്ലാ വർഷവും നടത്തുന്ന ഹൽവ ചടങ്ങ് ബജറ്റുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ അച്ചടി പ്രക്രിയയുടെ ഔദ്യോഗിക തുടക്കത്തെ സൂചിപ്പിക്കുന്നു.
ഇന്ന് മുതല്‍ ബജറ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ നിയുക്ത 'ലോക്ക്-ഇൻ' കാലയളവിലേക്ക് കടക്കും. അതായത്, ഇനി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ അവകാശമില്ല. ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഈ ഉദ്യോഗസ്ഥരെല്ലാം നോർത്ത് ബ്ലോക്കിൽ തുടരും. ബജറ്റ് അവതരണം കഴിഞ്ഞാലേ ഇനി ഇവര്‍ക്ക് പുറത്തിറങ്ങാൻ അനുവാദം ലഭിക്കൂ. നൂറിലധികം ഉദ്യോഗസ്ഥർ ഫെബ്രുവരി 1 വരെ നോർത്ത് ബ്ലോക്കിൽ കഴിയും. അന്തിമ ബജറ്റ് രേഖയെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനാണ് ഇവര്‍ ഓഫീസില്‍ തന്നെ കഴിയുന്നത്.
അതേസമയം, കൊറോണയ്ക്ക് ശേഷം സർക്കാർ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇത്തവണയും കടലാസ് രഹിത ബജറ്റ് ആണ് അവതരിപ്പിക്കുക.
പാർലമെന്‍റിൽ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആൻഡ്രോയിഡ്, ആപ്പിൾ ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ "യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ" ലഭ്യമാകും.
ഹൽവ ചടങ്ങ് ആഘോഷിക്കുന്നത് എവിടെയാണ്?
ഹൽവ ചടങ്ങിന്‍റെ ഈ പാരമ്പര്യം പതിറ്റാണ്ടുകളായി തുടരുന്നു. നോർത്ത് ബ്ലോക്കിന് താഴെയുള്ള ബേസ്‌മെന്‍റിലെ ബജറ്റ് പ്രസിൽ ആണ് ഈ ചടങ്ങ് നടത്തുന്നത്. ഹല്‍വ ഉണ്ടാക്കിയ ശേഷമേ ബജറ്റിന്‍റെ അച്ചടി ആരംഭിക്കൂ. ഹൽവ ഉണ്ടാക്കുന്ന ദിവസം മുതൽ ബജറ്റ് അച്ചടിക്കുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും അവിടെ തന്നെ തുടരും.
ഹല്‍വ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പാരമ്പര്യം
ഹൽവ ചടങ്ങിന്‍റെ പാരമ്പര്യം അടുത്തിടെ ആരംഭിച്ചതല്ല, അത് സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ നടപ്പാക്കി വരുന്ന ഒന്നാണ്. ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഹൽവ ചടങ്ങ്. ധനമന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ഹൽവ ചടങ്ങിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.