ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിനെതിരെ എന്‍.ഐ.എ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Last Updated : May 7, 2016, 11:37 AM IST
ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിനെതിരെ എന്‍.ഐ.എ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ദാവൂദ് ഇബ്രാഹിമിന്‍റെ ഡി-കമ്പനിയുടെ സംഘത്തിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ അശാന്തി സൃഷ്ടിച്ചു മോദി സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ദാവൂദ് സംഘത്തിന്‍റെ ശ്രമാതിനെതിരെയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുന്നത്.  

ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കുക എന്ന ദൌത്യം ഏറ്റെടുത്ത 10 ഡി-കമ്പനി സംഘത്തിനെതിരെയാണ് അന്വേഷണ എജെന്‍സി കേസ് ഫയല്‍ ചെയ്തത്. കൂടാതെ രാഷ്ട്രിയ സ്വയം സേവക് സംഘത്തിനെയും(ആര്‍.എസ്.എസ്),പള്ളിയെയും തകര്‍ക്കാനും സംഘം ലക്ഷ്യമിട്ടിരിന്നു. 

എന്‍.ഐ.എ നാളെ അഹമദാബാദ് കോര്‍ട്ടില്‍ ഡി-കമ്പനിയുടെ സംഘത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ അറിയിച്ചു.10 പേരുടെ ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഹജി പട്ടേല്‍, മൊഹമ്മദ്‌ യുനസ് ഷെയ്ക്ക്,അബ്ദുല്‍ സമദ്,ആബിദ് പട്ടേല്‍,മൊഹമ്മദ്‌ അല്‍താഫ്,മോഷിന്‍ ഖാനും പിന്നെ നിസാര്‍ അഹമദ് എന്നിവരെയും ഉള്‍പെടുത്തി. ദാവൂദിന്‍റെ പേരും ഉള്‍പ്പെടുത്താനാണ് സാധ്യത.

Trending News