പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും, പാട്ട് പാടും; ഡിവൈഎഫ്ഐ മ്യൂസിക് ബാൻറ് ബംഗാളിൽ

ബാൻഡ് ഫെസ്റ്റിന് പാർട്ടി അനുമതി നൽകിയിട്ടുമുണ്ട്. ഇതിൻറെ പ്രാരംഭ നടപടിയെന്നോണം അഞ്ച് ഗാനങ്ങൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 12:43 PM IST
  • ഡിവൈഎഫ്ഐയുടെ യുവ നേതാക്കളായ ശതരൂപ് ഘോഷ്, സൃജൻ ഭട്ടാചാര്യ എന്നിവരാണ് സംരംഭത്തിന്റെ ചുമതല വഹിക്കുന്നത്
  • ബാൻഡ് ഫെസ്റ്റിന് പാർട്ടി അനുമതി നൽകിയിട്ടുമുണ്ട്
  • ഫിസിക്കൽ വെർച്വൽ ഫോർമാറ്റുകളിലൂടെയും പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ നേതാക്കൾ ശ്രമിക്കും
പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും, പാട്ട് പാടും; ഡിവൈഎഫ്ഐ മ്യൂസിക് ബാൻറ് ബംഗാളിൽ

പശ്ചിമ  ബംഗാൾ: ആശയങ്ങൾ ജനങ്ങളിലേക്ക് എത്താൻ പുതിയ മാർഗവുമായി പശ്ചിമ ബംഗാളിൽ ഡിവൈഎഫ്ഐ. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി സംഗീത നിശകളാണ് ഒരുക്കുക.  ഇതിനായി പ്രത്യേകം ബാൻറും രൂപീകരിക്കും. വരാനിരിക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിനെ മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങൾ.

ബാൻഡ് ഫെസ്റ്റിന് പാർട്ടി അനുമതി നൽകിയിട്ടുമുണ്ട്. ഇതിൻറെ പ്രാരംഭ നടപടിയെന്നോണം അഞ്ച് ഗാനങ്ങൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഒരു പൂർണ്ണ ആൽബം തന്നെ നിർമ്മിക്കാനുള്ള പ്ലാനും നിലവിലുണ്ട്.

Read Also: കെ.എസ്.ഇ.ബി ചെയർമാൻ- സംഘാടനാ പോര്, സ്ഥലം മാറ്റം പിൻവലിക്കാതെ

ബംഗാളിലെ ഡിവൈഎഫ്ഐയുടെ യുവ നേതാക്കളായ ശതരൂപ് ഘോഷ്, സൃജൻ ഭട്ടാചാര്യ എന്നിവരാണ് സംരംഭത്തിന്റെ ചുമതല വഹിക്കുന്നത്. പീപ്പിൾസ് തിയേറ്റർ പ്രസ്ഥാനങ്ങളുടെ ആധുനിക പതിപ്പ് എന്ന നിലയിലാണ് ഡിവൈഎഫ്ഐ തങ്ങളുടെ ബാൻറ് അവതരിപ്പിക്കുന്നത്. ഇതിനൊപ്പം ഫിസിക്കൽ വെർച്വൽ ഫോർമാറ്റുകളിലൂടെയും പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ നേതാക്കൾ ശ്രമിക്കും.

ALSO READ : Vijay Babu Sexual Assault : വിജയ് ബാബു വിദേശത്താണെന്ന് സ്ഥിരീകരിച്ചു; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി, വിമാനത്താവളങ്ങളിലും അറിയിപ്പ്

തെരുവ് നാടകം മുതൽ പ്രഭാഷണങ്ങൾ വരെയുള്ള പഴയ രീതികളിൽ നിന്നുള്ള ഡിവൈഎഫ്ഐയുടെ മാറി ചിന്തിക്കൽ സിപിഎമ്മിലും മാറ്റങ്ങൾക്ക് ചുവട് വെക്കുന്നതായാണ് സൂചന. യുവ ജന പാർട്ടി എന്ന ആശയം കൂടി മുൻ നിർത്തിയാണ് മാറ്റങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News