New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി

രാജ്യത്തെ ഡെൽറ്റ വേരിയൻറുമായി സാമ്യം ഉള്ളതാണ് പുതിയ വകഭേദം

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 08:44 AM IST
  • പുതിയ വകഭേദത്തിനായി വാക്സിനിലും മാറ്റങ്ങൾ വരുത്തിയേക്കാം
  • രാജ്യം അതീവ ജാഗ്രതയിലാണ്. വൈറസ് കണ്ടെത്തിയവരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
  • ലോകമൊട്ടാകെയുള്ള ലാബുകളിൽ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങൾ നടന്നു വരികയാണ്
New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി

New Delhi: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ബ്രസീൽ,യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുടെ മൂക്കിലെയും,തൊണ്ടയിലേയും സ്രവങ്ങൾ പരിശോധിച്ചപ്പോഴാണ് പുതിയ കണ്ടെത്തൽ. B.1.1.28.2 ആണ് പുതിയ വൈറസിൻറെ ശ്രേണി. സിറിയൻ വകഭേദമെന്ന് വേണമെങ്കിൽ ഇതിനെ പറയാം.

രാജ്യത്തെ ഡെൽറ്റ വേരിയൻറുമായി സാമ്യം ഉള്ളതാണ് പുതിയ വകഭേദം. മനുഷ്യരിൽ വൈറസെത്തിയാൽ ഭാരക്കുറവും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുമാണ് ഏറ്റവുമധികം ഉണ്ടാവുന്ന പ്രശ്നങ്ങൾ. ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിൽ നിന്നും ഏറ്റവും അപകടകാരിയായ വൈറസാണിത്.

ALSO READ : മഹരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി, നാല് തൊഴിലാളികൾക്ക് അതിദാരുണാന്ത്യം

പുതിയ വകഭേദത്തിനായി വാക്സിനിലും മാറ്റങ്ങൾ വരുത്തിയേക്കാം. പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വൈറസ് കണ്ടെത്തിയവരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്.

ALSO READ : India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,00,636 പേർക്ക്

ലോകമൊട്ടാകെയുള്ള ലാബുകളിൽ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങൾ നടന്നു വരികയാണ്. ഇത് സംബന്ധിച്ച് കൂടുതൽ നടപടികളും ആവശ്യമാണ്. 15 ഒാളം രാജ്യങ്ങളുടെ ലാബുകൾ  ഏതാണ്ട് 30000 സാമ്പിളുകളാണ് പുതിയ വൈറസിൻറെ പഠനത്തിനായി സ്വീകരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News