ലക്‌നൗ : ഉത്തര്‍പ്രദേശില്‍ (UP)മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു. ഉത്തർ പ്രദേശ് ലളിത്പൂരിലായിരിക്കും വിമാനത്താവളം എത്തുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകള്‍ക്ക് എവിടേയ്ക്ക് വേണമെങ്കിലും പോകുക എന്നതാണ് ഇതിൽ നിന്നും ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന് പുറമേ ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജും എത്രയും വേഗം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലളിത്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി പാതകള്‍ നവീകരിക്കുമെന്നും യോഗി ആദിത്യനാഥ് (Yogi Adithynath) ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ലളിത്പൂരിലെ ബന്ദി ഡാമിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. വലിയ പ്രഖ്യാപനങ്ങളാണ് യു.പിയിൽ പ്രതീക്ഷിക്കുന്നത്. കൂടുതൽ വികസന പദ്ധതികൾ യോഗി സർക്കാർ നടപ്പാക്കുമെന്നാണ് കരുതുന്നത്.
ALSO READ: Covid-19: പ്രതിദിന വൈറസ് ബാധിതരേക്കാള്‍ ഇരട്ടി രോഗമുക്തര്‍, കോവിഡിനെ അതിജീവിക്കാന്‍ കേരളം
യു.പിയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ കൊണ്ടുവന്ന നിയമത്തിന് വലിയ ജനപിന്തുണയാണ് കിട്ടിയത് ഇതിന് പിന്നാലെയാണ് വികസന പ്രവർത്തനങ്ങളുടെ വലിയ നിര തന്നെ യോഗി പ്രഖ്യാപിക്കുന്നത്. നോയിഡ ജെവർ എയർപോർട്ട് (Airport) നിലവിൽ നിർമ്മാണം പൂർത്തിയായി വരികയാണ്.
12 മില്യൺ യാത്രക്കാരെയാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. 2050 ഒാടെ ഇത് 70 മില്യൺ യാത്രക്കാരെന്ന നിലയിലേക്ക് എത്തിക്കുകയാണ് ഉദ്ദേശിക്കുന്നത്. എത്രയും വേഗത്തിൽ ഇതിൻറെയും നിർമ്മാണം പൂർത്തിയായി പൊതു ജനങ്ങൾക്ക് തുറന്ന് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...