Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ

Kashmir News:  ശാരദാ ക്ഷേത്രത്തിൽ നടന്ന നവരാത്രി പൂജയെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിക്കുകയും ശാരദാ ക്ഷേത്രത്തിൽ ഈ വർഷം നവരാത്രി പൂജ സംഘടിപ്പിക്കുന്നത് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള കാര്യമാണെന്നും പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 10:25 AM IST
  • രാജ്യവിഭജനത്തിന് ശേഷം കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് നവരാത്രി കാലത്ത് ഈ ക്ഷേത്രത്തില്‍ ദേവീ പൂജ നടത്തിയത്.
Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ

Sri Nagar: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ (LoC) സ്ഥിതി ചെയ്യുന്ന ശാരദാ ക്ഷേത്രത്തിൽ കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായി നവരാത്രി പൂജ സംഘടിപ്പിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്ത തീർത്ഥാടകർ ഈ ചടങ്ങിൽ പങ്കെടുത്തു. 

Also Read:  Aadhaar Card Update: ആധാർ കാർഡില്‍ ജനനത്തീയതി മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം  
 
രാജ്യവിഭജനത്തിന് ശേഷം കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് നവരാത്രി കാലത്ത് ഈ ക്ഷേത്രത്തില്‍ ദേവീ പൂജ നടത്തിയത്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഹംപിയിലെ സ്വാമി ഗോവിന്ദാനന്ദ സരസ്വതിയും അദ്ദേഹത്തിന്‍റെ അനുയായികളും കിഷ്കിന്ധയിൽ നിന്ന് ഇവിടെയെത്തിയ ധാരാളം തീർത്ഥാടകരും നവരാത്രി പൂജയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. 

Also Read:  Emergency Release Date: കങ്കണ റണൗതിന്‍റെ ആദ്യ സംവിധാന ചിത്രം എമർജൻസിയുടെ റിലീസ് തീയതി മാറ്റി

ഈ വർഷം മാർച്ച് 23 ന് ടിറ്റ്‌വാളിലെ നിയന്ത്രണ രേഖയിൽ സ്ഥിതി ചെയ്യുന്ന ശാരദാ ക്ഷേത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. 1947-ൽ ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ ഇവിടുത്തെ ക്ഷേത്രവും ഗുരുദ്വാരയും കത്തിനശിച്ചിരുന്നു. അതേ ഭൂമിയിൽ ഒരു പുതിയ ക്ഷേത്രവും ഗുരുദ്വാരയും നിർമ്മിക്കുകയായിരുന്നു.  

വിഭജനത്തിന് ശേഷം ആദ്യമായി നിയന്ത്രണ രേഖയിൽ സ്ഥിതി ചെയ്യുന്ന ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ നടത്തുന്നത് ചരിത്ര നിമിഷമാണെന്ന് സേവ് ശാരദ കമ്മിറ്റി കശ്മീരിന്‍റെ തലവൻ രവീന്ദർ പണ്ഡിത് പറഞ്ഞു.
 
ശാരദാ ക്ഷേത്രത്തിൽ നടന്ന നവരാത്രി പൂജയെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിക്കുകയും 1947 ന് ശേഷം ആദ്യമായി കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ ഈ വർഷം നവരാത്രി പൂജ സംഘടിപ്പിക്കുന്നത് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള കാര്യമാണെന്നും പറഞ്ഞു. ശാരദാ ക്ഷേത്രത്തിൽ ഈ വർഷം ആദ്യം ചൈത്ര നവരാത്രി പൂജ ആഘോഷിച്ചിരുന്നു, ഇപ്പോൾ ശാരദിയ നവരാത്രി പൂജയുടെ മന്ത്രങ്ങൾ ക്ഷേത്രത്തിൽ പ്രതിധ്വനിക്കുന്നു. 2023 മാർച്ച് 23 ന് പുനരുദ്ധാരണത്തിന് ശേഷം ക്ഷേത്രം വീണ്ടും തുറക്കുന്നത് കാണാൻ തനിക്ക് ഭാഗ്യമുണ്ടായി, അമിത് ഷാ പറഞ്ഞു.

ഇത് ശുഭ സൂചകമാണ്. താഴ്‌വരയിലെ സമാധാനത്തിന്‍റെ തിരിച്ചുവരവിന്‍റെ പ്രതീകം മാത്രമല്ല, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യത്തിന്‍റെ ആത്മീയവും സാംസ്‌കാരികവുമായ ജ്വാല വീണ്ടും ജ്വലിക്കുന്നതിന്‍റെ പ്രതീകമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News