Viral Video: സിംഹത്തിന്റെ പുറത്തൊരു റൈഡ്; കുരങ്ങന്റെ വീഡിയോ വൈറൽ

Viral Video: വ്യത്യസ്തങ്ങളായ ഒരുപാട് രസകരമായ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 03:10 PM IST
  • കുരങ്ങന്മാർ പലവിധ വികൃതികൾ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
  • അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
  • അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇത്തവണ ഷെയർ ചെയ്തിരിക്കുന്നത്.
Viral Video: സിംഹത്തിന്റെ പുറത്തൊരു റൈഡ്; കുരങ്ങന്റെ വീഡിയോ വൈറൽ

വ്യത്യസ്തങ്ങളായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും നമ്മൾ കാണാറുണ്ട്. നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു ലോകം തന്നെയാണ് ഇന്റർനെറ്റ്. നമുക്ക് അറിയാത്തതും അറിയാവുന്നതുമായ ഒരുപാട് കാര്യങ്ങൾ ഇതിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. നമ്മളെ ചിരിപ്പിക്കുന്നതും ചിലപ്പോൾ അത്ഭുതപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. പലരും ഒരു സ്ട്രെസ് റിലീഫായി ഇത്തരം വീഡിയോസ് കാണാറുണ്ട്. മനുഷ്യരുടെ മുതൽ മൃ​ഗഹങ്ങളുടെ വീഡിയോകൾ വരെ ഇതിൽ പങ്കുവെയ്ക്കുന്നു. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോകൾ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്.

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുരങ്ങന്മാർ പലവിധ വികൃതികൾ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇത്തവണ ഷെയർ ചെയ്തിരിക്കുന്നത്. ഒരു സിംഹവും കുരങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിംഹത്തിന്റെ പുറത്ത് റൈഡ് നടത്തുന്ന കുരങ്ങനെയാണ് വീഡിയോയിൽ കാണുന്നത്. 

Also Read: Viral Video : പൂച്ചയുടെ വാലിന് തീ പിടിച്ചു; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

 

രണ്ട് സിംഹങ്ങൾ നടന്നു പോകുമ്പോൾ അതിൽ ഒരു സിംഹത്തിന്റെ പുറത്ത് കയറിയിരിക്കുകയാണ് കുരങ്ങൻ. സിംഹവും അതിനെ ഉപദ്രവിക്കാതെ തന്റെ പുറത്തിരുത്തി നടക്കുകയാണ്. 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വളരെ വേ​ഗമാണ് വൈറലായത്. 228k ആളുകൾ വീ‍ഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. Dr. Vivek Bindra എന്നയാളാണ് വീ‍ഡിയോ ട്വീറ്റ് ചെയ്തത്. 10.2k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News