ബെഗളൂരു: കര്‍ണാടകയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയുള്ള ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും പ്രവര്‍ത്തകര്‍ എല്ലാം കൂടുതല്‍ സജീവമാകണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു. കര്‍ണാടകത്തിലെ ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ മോദി, കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു.
50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായാണ് വെര്‍ച്വല്‍ റാലിയിലൂടെ മോദി സംവധിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന നേതാവ് ബി എസ് യെഡ്യൂരപ്പ എന്നിവര്‍ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കട്ടീല്‍ അടക്കമുള്ളവര്‍ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വെര്‍ച്വല്‍ റാലിയില്‍ മോദിയുടെ അഭിസംബോധന കേട്ടു.
ALSO READ: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, സ്പെഷ്യല്‍ കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയര്‍ത്തി
അതേസമയം മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന സംവരണം ഭരണഘടനാ വിരുദ്ധമെന്ന നിലപാടില്‍ ഉറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസമ്മേളനങ്ങളില്‍ മുസ്ലിം സംവരണം വെട്ടിക്കുറച്ചത് ബിജെപിയുടെ നേട്ടമായി യോഗി ഉയര്‍ത്തിക്കാട്ടുന്നു.
വൊക്കലിഗ, ലിംഗായത്ത് ശക്തികേന്ദ്രങ്ങളില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ട് വച്ച് യോഗി ആദിത്യനാഥിനെ ഇറക്കി പ്രചാരണം സജീവമാക്കുകയാണ് ബിജെപിയുടെ നീക്കം.
ബിജെപിക്ക് ഏറ്റവും കുറവ് സ്വാധീനമുള്ള, വൊക്കലിംഗ ശക്തികേന്ദ്രമായ മണ്ഡ്യയിലായിരുന്നു ആദിത്യനാഥിന്റെ ആദ്യപ്രചാരണറാലി.
അതിനിടെ പ്രചാരണത്തിന്റെ രണ്ടാംദിനം മൈസുരുവില്‍ നിന്ന് ചിത്രദുര്‍ഗയിലെത്തിയ പ്രിയങ്കാ ഗാന്ധി നിരവധി റാലികളില്‍ പങ്കെടുത്തു. മൈസുരുവിലെ പ്രസിദ്ധമായ മൈലാരി ഹോട്ടലില്‍ വെച്ച് പ്രഭാതഭക്ഷണം കഴിച്ച പ്രിയങ്ക അടുക്കളയിലെത്തി നല്ല മൊരിഞ്ഞ ദോശകള്‍ ചുട്ടെടുക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മെയ് 10നാണ് കർണ്ണാടകയിൽ ഇലക്ഷൻ നടക്കുന്നത്. വോട്ടെണ്ണൽ മേയ് 13ന് ആണ്. ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണ്ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...