LPG Gas Price: വിവിധ സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡ് ഉടമകൾക്കായി പുതിയ സൗകര്യങ്ങൾ ആരംഭിച്ചിരിക്കുകയാണ്. യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അന്ത്യോദയ കാർഡ് ഉടമകൾക്ക് ആയുഷ്മാൻ കാർഡ് നിർബന്ധമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകൾ വിൽക്കാൻ ന്യായവില കടകൾക്ക് തമിഴ്നാട് സിവിൽ സപ്ലൈസ് സർവീസ് ലൈസൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ സർക്കാർ നടത്തുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMC) 5 കിലോയും 10 കിലോയും ഫ്രീ ട്രേഡ് ലൈസൻസ് (FTL) എൽപിജി സിലിണ്ടറുകൾ തമിഴ്നാട്ടിലെ തമിഴ്നാട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ (TUC) ഉൾപ്പെടെയുള്ള സൂപ്പർ മാർക്കറ്റുകൾ വഴി വിൽക്കുന്നു. തമിഴ്നാട്ടിൽ 35000 ന്യായവില കടകളുണ്ട്. ഈ ശൃംഖല വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്.
തമിഴ്നാട് സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറയുന്നത് ഇതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനി പ്രതിനിധികളുമായുള്ള ചർച്ച പ്രാരംഭ ഘട്ടത്തിലാണെന്നാണ്. ഇത് പൂർത്തിയായാൽ കൂടുതൽ സിലിണ്ടറുകൾ സംസ്ഥാനത്തുടനീളം വിൽക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ എണ്ണക്കമ്പനികളുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലെ ന്യായവില കടകളിൽ നിന്ന് സിലിണ്ടറുകൾ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
5000 ന്യായവില കടകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കാൻ വകുപ്പ് കഠിനാധ്വാനം ചെയ്തതായി സിവിൽ സപ്ലൈസ് സെക്രട്ടറി പറഞ്ഞു. കൂടുതൽ ഔട്ട്ലെറ്റുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് ന്യായവില കടകൾ ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനവും നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...