മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ച നമീബിയൻ ചീറ്റകളിൽ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ ആകെ പത്ത് ചീറ്റകളാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. 2022ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20 ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്.
നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചൊവ്വാഴ്ച ചത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.17ഓടെയാണ് ചീറ്റ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.
ALSO READ: അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ; പശുവിനെ കൊന്നു
ചീറ്റയെ രാവിലെ അവശനായി കണ്ടെത്തുകയായിരുന്നു. സിപിആറിനോട് പ്രതികരിച്ചില്ലെന്നും വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പറഞ്ഞു. ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന ചീറ്റകളാണ് ചെറിയ കാലയളവിന്റെ വ്യത്യാസത്തിൽ ചത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy