Project Cheetah: ചീറ്റകളുടെ കൂട്ടമരണം; പഠനയാത്രക്കൊരുങ്ങി 'പ്രൊജക്ട് ചീറ്റ' അം​ഗങ്ങൾ

Members of 'Project Cheetah' to go for study about mass death of Cheetah: ചീറ്റകളുടെ കൂട്ടത്തോടെയുള്ള മരണത്തിന് പിന്നാലെയാണ് പഠനം നടത്താന് ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 02:19 PM IST
  • ചീറ്റകളുടെ പരിപാലനം എങ്ങിനെ അതുമായി ബന്ധപ്പെട് പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കാനാണ് യാത്ര നടത്തുന്നത്.
  • ചീറ്റകളെ പാര്‍പ്പിച്ചിരിക്കുന്ന കുനോ ദേശീയോദ്യാനം ജൂണ്‍ 6-ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് സന്ദര്‍ശിക്കും.
  • വർഷങ്ങൾക്ക് ശേഷം രാജ്യത്തേക്ക് എത്തിയ ചീറ്റകളെ വലിയ വരവേൽപ്പോടെയാണ് രാജ്യം സ്വീകരിച്ചത്.
Project Cheetah: ചീറ്റകളുടെ കൂട്ടമരണം; പഠനയാത്രക്കൊരുങ്ങി 'പ്രൊജക്ട് ചീറ്റ' അം​ഗങ്ങൾ

ഭോപ്പാല്‍: രാജ്യത്തേക്ക് കൊണ്ടുവന്ന ചീറ്റകളുടെ കൂട്ട മരണത്തിന്റെ കാരണം കണ്ടെത്താനൊരുങ്ങി അധികൃതർ. ഇതിനായി ചീറ്റകളെ കൊണ്ടുവന്ന നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പ്രൊജക്റ്റ് ചീറ്റയിലെ അം​ഗങ്ങൾ. അവിടുത്തെ ചീറ്റകളുടെ പരിപാലനം എങ്ങിനെ അതുമായി ബന്ധപ്പെട് പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കാനാണ് യാത്ര നടത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള ചര്‍ച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ചീറ്റകളെ പാര്‍പ്പിച്ചിരിക്കുന്ന കുനോ ദേശീയോദ്യാനം ജൂണ്‍ 6-ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് സന്ദര്‍ശിക്കും. കേന്ദ്രത്തിന്റെ ഭാ​ഗത്തു നിന്നും ചീറ്റകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചു. എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എത്തുന്നത്. വർഷങ്ങൾക്ക് ശേഷം രാജ്യത്തേക്ക് എത്തിയ ചീറ്റകളെ വലിയ വരവേൽപ്പോടെയാണ് രാജ്യം സ്വീകരിച്ചത്. പിന്നീട് ഫെബ്രുവരിയെടെ 12 ചീറ്റകളുമായി രണ്ടാം ബാച്ചും എത്തി.

ALSO READ: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

എന്നാൽ കുഞ്ഞുങ്ങളടക്കം ആറ് ചീറ്റകളാണ് മൂന്ന് മാസത്തിനിടെ ചത്തത്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം മേയ് മാസം ആദ്യ വാരത്തോടെ തന്നെ ചത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പ്രായപൂർത്തിയായ മൂന്ന് ചീറ്റകളും ചത്തു. ചീറ്റകളായ  സാഷ, ഉദയ്, ദക്ഷ എന്നിവയാണ് ചത്തത്. സാക്ഷയുടേയും ഉദയുടേയും മരണ കാരണം അസുഖം ബാധിച്ചതിനെ തുടർന്നായിരുന്നു. എന്നാൽ ദക്ഷ എന്ന പെൺ ചീറ്റയുടെ മരണം ഇണചേരുന്നതിനിടയിലായിരുന്നു.

ഇതോടെ ചീറ്റകളെ മാറ്റി പാർപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായി. അതിനായി മധ്യപ്രദേശില്‍ തന്നെയുള്ള ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിനാണ് പ്രാഥമിക പരി​ഗണന നൽകുന്നത്. 1947 ലാണ് ഇന്ത്യൻ വനപ്രദേശത്ത് അവസാനമായി ചീറ്റകളുടെ സാന്നിധ്യം സ്ഥിതീകരിക്കുന്നത്. എന്നാൽ 1952 ആയതോടെ രാജ്യത്ത് ചീറ്റകൾ വംശമറ്റതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഏകദേശം 70 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തേക്ക് പ്രൊജക്റ്റ് ചീറ്റയുടെ ഭാ​ഗമായി ചീറ്റകളെ കൊണ്ടുവന്നത്. എന്നാൽ അവയെല്ലാം ചത്തൊടുങ്ങുകയാണ്. കാലാവസ്ഥ, ഭക്ഷണരീതി മറ്റ് സവിശേഷതകൾ എന്നിങ്ങനെ ചീറ്റകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇപ്പോൾ ബന്ധപ്പെട്ട അധികൃതർ പഠനം നടത്താൻ ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

   

Trending News