Nagarjuna: എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകും! മാലദ്വീപ് യാത്ര ഒഴിവാക്കി നാഗാര്‍ജുന ലക്ഷദ്വീപിലേയ്ക്ക്

Nagarjuna cancels Maldives holiday plans: മാലദ്വീപ് യാത്രയ്ക്ക് പകരം ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകള്‍ സന്ദർശിക്കാൻ ഒരുങ്ങുകയാണ് നാഗാർജുന. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 08:43 PM IST
  • മാലദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായിരുന്നു തീരുമാനം.
  • മാലദ്വീപ് - ലക്ഷദ്വീപ് വിവാദം ഉടലെടുത്തതിന് പിന്നാലെ ടിക്കറ്റുകള്‍ റദ്ദാക്കി.
  • മാലദ്വീപിന് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാഗാർജുന പറഞ്ഞു.
Nagarjuna: എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകും! മാലദ്വീപ് യാത്ര ഒഴിവാക്കി നാഗാര്‍ജുന ലക്ഷദ്വീപിലേയ്ക്ക്

ഹൈദരാബാദ്: ഇന്ത്യ - മാലദ്വീപ് ബന്ധം വഷളായതിന് പിന്നാലെ മാലദ്വീപ് യാത്ര ഒഴിവാക്കി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന. ആരോഗ്യകരമായ സംഭവങ്ങളല്ല നടന്നതെന്നും അതിനാല്‍ മാലദ്വീപില്‍ അവധി ആഘോഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്നും നാഗാര്‍ജുന പറഞ്ഞു. പുതിയ ചിത്രമായ നാ സാമി റംഗയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്. 

നാ സാമി റംഗ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മാലദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായിരുന്നു നാഗാര്‍ജുനയുടെ തീരുമാനം. എന്നാല്‍, മാലദ്വീപ് - ലക്ഷദ്വീപ് വിവാദം ഉടലെടുത്തതിന് പിന്നാലെ മാലദ്വീപിലേയ്ക്കുള്ള ടിക്കറ്റുകള്‍ നാഗാര്‍ജുന റദ്ദാക്കി. പകരം ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 

ALSO READ: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു, ദൃശ്യപരത കുറവ്; അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ജനുവരി 17നാണ് നാഗാര്‍ജുന മാലദ്വീപിലേയ്ക്ക് അവധി ആഘോഷത്തിന് പോകാന്‍ തീരുമാനിച്ചിരുന്നത്. ബിഗ് ബോസിനും നാ സാമി റംഗ എന്ന ചിത്രത്തിനും വേണ്ടി വിശ്രമമില്ലാതെ താന്‍ 75 ദിവസം ജോലി ചെയ്‌തെന്നും അതിനാലാണ് മാലദ്വീപിലേയ്ക്ക് അവധി ആഘോഷത്തിന് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപ് സന്ദര്‍ശനം ഒഴിവാക്കിയതോടെ അടുത്ത ആഴ്ച താന്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു. 

ആരെയും പേടിച്ചിട്ടല്ല മാലദ്വീപ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് നാഗാര്‍ജുന പറഞ്ഞു. മാലദ്വീപിന്റെ നിലപാടുകളും പ്രസ്താവനകളും ശരിയായി തോന്നിയില്ല. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. 1.5 ബില്യണ്‍ ഇന്ത്യക്കാരുടെ നേതാവാണ്. അദ്ദേഹത്തോടുള്ള മാലദ്വീപിന്റെ സമീപനം ശരിയായില്ല. അവര്‍ക്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകുമെന്നും നാഗാര്‍ജുന വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News